കോലഞ്ചേരി: അങ്കമാലിയിൽ സ്വന്തം പിതാവിന്റെ ക്രൂര മർദ്ദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയിൽ വലിയ മാറ്റം.
അതിസങ്കീർണ്ണമായ ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ട തുന്നലുകൾ ഇന്നലെ പൂർണമായി നീക്കം ചെയ്തു.ഐസിയുവിൽ തന്നെ തുടരുന്ന കുഞ്ഞ് വേദനകളെല്ലാം മറന്ന് ചിരിച്ചു തുടങ്ങി.
ദിവസങ്ങൾ പിന്നിടുമ്പോൾ കുഞ്ഞ് സാധാരണ നിലയിലേക്ക് നീങ്ങുന്ന സൂചനകളാണ് കാണുന്നതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ഈ മാസം 18നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കുട്ടിയെ അഡ്മിറ്റ് ചെയ്തത്.