കൊച്ചി: അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കുഞ്ഞ് കണ്ണ് തുറന്നെന്ന് ഡോക്ടർ മാർ അറിയിച്ചു. കൈകാലുകൾ അനക്കാൻ ആരംഭിക്കുകയും ചെയ്തു.
ഇത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്ന് കുഞ്ഞിനെ ചികിത്സയ്ക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഡോ. സോജൻ ഐപ്പ് പറഞ്ഞു. എന്നാൽ അടുത്ത 36 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
55 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് കഴിഞ്ഞ ദിവസം പിതാവിന്റെ ക്രൂരതക്കിരയായത്. പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ തല ച്ചോറിന് ക്ഷതമേറ്റിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചെലവ് ശിശുക്ഷേമസമിതിയാണ് വഹിക്കുന്നത്.
ആക്രമണത്തിൽ അബോധാവസ്ഥയിലായ നിലയിലാണ് കു ഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കട്ടിലിൽനിന്നു വീണതാണെന്നാണു വീട്ടുകാർ ആശുപത്രി അധികൃതരെ അറിയിച്ചത്.