ഹരിപ്പാട്: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ നിലവിളിച്ച അതിഥി തൊഴിലാളിയായ യുവതിക്ക് തുണയായി ആശാവര്‍ക്കര്‍. വീയപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കട്ടകുഴി പാടത്തിന്റെയും അച്ചന് കോവിലാറിന്റെയും ഓരത്തുള്ള ചിറയില്‍ അഞ്ചുവര്‍ഷമായി താമസിക്കുന്ന മൈസൂര്‍ സ്വദേശിയായസരിതയ്ക്ക്(25)മൂന്നാം വാര്‍ഡിലെ തന്നെ ആശാവര്‍ക്കര്‍ ഓമന രക്ഷകയെപോലെ എത്തിയത്.
തിങ്കളാഴ്ച പാതിരാത്രിയില്‍ സരിതക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഏകദേശം അഞ്ഞൂറുമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന ആശാവര്‍ക്കറെ സരിതയുടെ ഭര്‍ത്താവ് വിവരംഅറിയിച്ചു. ഫോണിന്റെ ബെൽ കേട്ട് ഉണര്‍ന്ന ആശാവര്‍ക്കര്‍ ഓമന ജ്യേഷ്ഠന്റെ മകന് ബിജുവുമായി സരിതയുടെ താമസസ്ഥലത്ത് എത്തി.യാതൊരുസുരക്ഷയും ഇല്ലാതിരുന്ന താമസസ്ഥലം ചോര്‍ന്ന് ഒലിക്കുന്നുണ്ടായിരുന്നു.
ചെറുവള്ളത്തേല് സരിതയെ കയറ്റി ഓമനയും ബിജുവും വള്ളംതുഴഞ്ഞ് മെയിന്‍ റോഡില്‍ എത്തിച്ചു. ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി വണ്ടാനം മെഡിക്കല്‍കോളേജില്‍ എത്തിച്ച സരിതയെ ആംബുലന്‍സ് ഡ്രൈവര്‍ കോരിയെടുത്ത് ലേബര്റൂമില് എത്തിച്ചു. പത്ത് മിനിറ്റുള്ളില്‍ സരിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി.
മണിക്കുറുകളോളം ആശുപത്രിയില്‍കഴിഞ്ഞ ഓമന ആംബുലന്‍സില്‍തന്നെ വീട്ടില്‍ തിരികെഎത്തിയപ്പോഴാണ് വീട്ടുകാരും ഇക്കാര്യം അറിയുന്നത്.സരിത ഗര്‍ഭിണിയായി മൂന്നാംമാസം മുതല്‍ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ കോണ്ടുപോയി ഓരോമാസവും ചെക്കപ്പ് നടത്തുന്നതിന് കൂടെപോകുന്നതും ഓമന ആയിരുന്നു.
ബുധനാഴ്ച സിസേറിയന് നടത്താനുള്ള തീരുമാനത്തിലായിരുന്നുഡോക്ടര്. 2.680കിലോഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞ്. സരിതയുടെ മൂന്നാമത്തെ പ്രസവമാണിത്.ഇവിടെ മൂന്ന് കുടുംബങ്ങളിലായി പതിനഞ്ച്പേരാണ് താമസിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രന്‍, ബ്ലോക്ക് വൈസ്പ്രസിഡന്റ് പി.ഓമന, വാര്ഡ്മെമ്പര് രഞ്ജിനിചന്ദ്രന് എന്നിവര്‍ ഓമനയെ അഭിനന്ദിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ:രാഖി,ഡോ:ധന്യ,ഡോ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓമനയെ ആദരിച്ചു.