കോയന്പത്തൂർ: ക്ഷേത്രത്തിനരികേ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൗണ്ടംപാളയം പെരുമാൾ കോവിലിനരികേയാണ് ജനിച്ച് ദിവസങ്ങൾ മാത്രം പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ അതുവഴിവന്ന സ്ത്രീയാണ് കുഞ്ഞിനെ കണ്ടത്. ഉടനേ പോലീസിൽ വിവരം നല്കി.
തുടിയല്ലൂർ വനിതാ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈപ്പറ്റി ആശുപത്രിയിൽ എത്തിച്ചു. ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുഞ്ഞിന്റെ പൊക്കിൾകൊടി നീക്കം ചെയ്തു ചികിത്സ തുടങ്ങി.