നാ​ല് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മൂ​ന്ന് ല​ക്ഷത്തിന് വി​റ്റ സം​ഭ​വം: മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താനുള്ള ശ്രമം തുടരുന്നു; കു​ഞ്ഞി​നെ വാ​ങ്ങി​യ​ സ്ത്രീ പറയുന്ന കാര്യം ഇങ്ങനെ…


തി​രു​വ​ന​ന്ത​പു​രം : ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ യ​ഥാ​ർ​ത്ഥ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് ശ്ര​മം തു​ട​രു​ന്നു. ക​ഴി​ഞ്ഞ 10 -നാ​ണ് തൈ​ക്കാ​ട്ആ​ശു​പ​ത്രി​യി​ൽ നാ​ല് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്ക് മാ​താ​പി​താ​ക്ക​ൾ വി​റ്റ​ത്.

പൊ​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്ന സൂ​ച​ന മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.11 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ വാ​ങ്ങി​യ​ത്.

വീ​ണ്ടെ​ടു​ത്ത കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ക്കി. കു​ഞ്ഞി​നെ വാ​ങ്ങി​യ സ്ത്രീ ​ന​ൽ​കി​യ മൊ​ഴി​പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യാ​ണ് കു​ഞ്ഞി​നെ വി​റ്റ​ത് എ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ മൊ​ഴി.

കു​ഞ്ഞി​ൻ​റെ അ​മ്മ​യു​മാ​യി ഒ​രു​മി​ച്ച് വീ​ട്ടു​ജോ​ലി​ക്ക് നി​ന്ന​പ്പോ​ൾ ഉ​ള്ള പ​രി​ച​യ​മാ​ണെ​ന്ന് വാ​ങ്ങി​യ സ്ത്രീ ​പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത് പോ​ലീ​സ് മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല. ജ​നി​ച്ച് 11 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞി​നെ വി​റ്റ​ത്.

മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​ത് പ്ര​കാ​ര​മാ​യി​രു​ന്നു കൈ​മാ​റ്റ​മെ​ന്നും സൂ​ച​ന​യു​ണ്ട്. നേ​ര​ത്തേ ത​ന്നെ വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ച​തി​ന് ശേ​ഷം അ​ഡ്വാ​ൻ​സ് തു​ക കു​ഞ്ഞി​ൻ​റെ അ​മ്മ​യ്ക്ക് ന​ൽ​കി. 52000 രൂ​പ​യാ​ണ് അ​ഡ്വാ​ൻ​സാ​യി ന​ൽ​കി​യ​ത്.

കു​ഞ്ഞി​നെ കൈ​മാ​റി​യ ശേ​ഷം 248000 രൂ​പ​യും ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി മ​ക്ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് കു​ഞ്ഞി​നെ വാ​ങ്ങി​യ​തെ​ന്നും കു​ഞ്ഞി​ന്‍റെ യ​ഥാ​ർ​ത്ഥ അ​മ്മ​യു​മാ​യി ര​ണ്ടു വ​ർ​ഷ​ത്തെ സൗ​ഹൃ​ദ​മു​ണ്ടെ​ന്നും കു​ഞ്ഞി​നെ വാ​ങ്ങി​യ സ്ത്രീ ​പ​റ​ഞ്ഞു.

ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണ് കു​ഞ്ഞി​നെ വി​റ്റ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് സി​ഡ​ബ്ല്യു​സി മു​ഖേ​ന കു​ഞ്ഞി​നെ തൈ​ക്കാ​ട് ശി​ശു​ക്ഷേ​മ സ​മി​തി​യി​ലേ​ക്ക് മാ​റ്റി.

ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കു​ഞ്ഞി​നെ വാ​ങ്ങി​യ​വ​ർ​ക്കും വി​റ്റ​വ​ർ​ക്കും എ​തി​രെ കേ​സെ​ടു​ക്കും. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment