കൊച്ചി: പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികൂടാനാകാതെ പോലീസ്. തൃശൂര്‍ സ്വദേശി റഫീഖാണ് കേസിലെ പ്രതി.
ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് കേസ് അന്വേഷിക്കുന്ന തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുന്നത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കൊലപാതകക്കേസില്‍ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെതിരേ മേയ് 16നാണ് കേസെടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നല്കി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.