മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം(2) കംഗാരു മദർ കെയർ ന​ല്‍​കു​മ്പോ​ൾ അ​മ്മ​യ്ക്ക് ഭക്ഷണം കഴിക്കാമോ?


കംഗാരു മദർ കെയറിനാ​യു​ള്ള ഒ​രു​ക്കം
– കംഗാരു മദർ കെയർ ന​ല്‍​കു​ന്ന​വ​രു​ടെ മാ​ന​സി​ക ത​യാ​റെ​ടു​പ്പ് അ​ത്യാ​വ​ശ്യ​മാ​ണ് .
– മു​ഴു​വ​ന്‍ കു​ടും​ബാംഗ​ങ്ങ​ള്‍​ക്കും ഈ ​രീ​തി​യെ​കു​റി​ച്ച് പ​റ​ഞ്ഞു കൊ​ടു​ക്കു​ക.
– സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ച്ച് ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തു​ക.
– കംഗാരു മദർ കെയർ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റ് കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​ന്‍ സാ​ഹ​ച​ര്യം ന​ല്‍​കു​ക.
– മു​ന്‍​ഭാ​ഗം തു​റ​ക്കാ​വു​ന്ന അ​യ​ഞ്ഞ വ​സ്ത്ര​മാ​ണ് അ​മ്മ​മാ​ര്‍ ധ​രി​ക്കേ​ണ്ട​ത്.
– കു​ഞ്ഞി​ന് തു​ണി​തൊ​പ്പി, കാ​ലു​റ, മു​ന്‍​ഭാ​ഗം തു​റ​ക്കു​ന്നകു​ഞ്ഞു​ടു​പ്പ് എ​ന്നി​വ അ​ണി​യി​ക്കാം.
– അ​ര​യി​ല്‍ കെ​ട്ടാ​നു​ള്ള തു​ണി​യും ക​രു​തു​ക.

45 ഡിഗ്രി ചാരിയിരുന്ന്…
സൗ​ക​ര്യ​പ്ര​ദ​മാ​യി 45 ഡി​ഗ്രി ചാ​രി​യി​രി​ക്കു​ന്ന രീ​തി​യാ​ണ് കംഗാരു മദർ കെയറിനു ​ന​ല്ല​ത്. ചാ​രു​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന രീ​തി​യി​ലും കംഗാരു മദർ കെയർ ന​ല്‍​കാം.

* അ​മ്മ​യു​ടെ സ്ത​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​യി കു​ഞ്ഞി​നെ ക​മ​ഴ്ത്തി കി​ട​ത്തു​ന്നു.
* ത​ല ഒ​രു വ​ശ​ത്തേ​യ്ക്കും അ​ല്പം മു​ക​ളി​ലേ​യ്ക്കും ച​രി​ഞ്ഞി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​ത് ശ്വാ​സ​നാ​ളം തു​റ​ന്നി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.
* കു​ഞ്ഞി​ന്‍റെ കാ​ലു​ക​ള്‍ ‘W ‘ആ​കൃ​തി​യി​ല്‍ വ​ള​ഞ്ഞ് അ​മ്മ​യു​ടെ ഉ​ദ​ര​ഭാ​ഗ​ത്ത് ഇ​രു​വ​ശ​ത്തേ​ക്കു​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
* കു​ഞ്ഞി​ന്‍റെ അ​ര​മു​ത​ല്‍ കീ​ഴോ​ട്ട് വീ​തി​യു​ള്ള ഒ​രു തു​ണി​കൊ​ണ്ട് അ​മ്മ​യോ​ടൊ​പ്പം ചു​റ്റി​വ​യ്ക്കാ​വു​ന്ന​താ​ണ്.
ഇ​തി​നു​ശേ​ഷം അ​മ്മ​യെയും കു​ഞ്ഞി​നെ​യും ഒ​രു​മി​ച്ച് മൂ​ടാ​വു​ന്ന രീ​തി​യി​ലെ വ​സ്ത്രം ധ​രി​യ്ക്കാ​വു​ന്ന​താ​ണ്. കു​ഞ്ഞി​ന്‍റെ ത​ല​ഭാ​ഗം മൂ​ടാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

എ​ത്ര സ​മ​യം ന​ല്‍​കാം ?
ഏ​റ്റ​വും കു​റ​ഞ്ഞ​ത് 1 മ​ണി​ക്കൂ​ര്‍ മു​ത​ല്‍ 2 മ​ണി​ക്കൂ​ര്‍ വ​രെ​യും തു​ട​ര്‍​ച്ച​യാ​യി ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ കംഗാരു മദർ കെയർ ഫ​ല​പ്ര​ദ​മാ​കൂ. ഒ​രു ദി​വ​സ​ത്തി​ല്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ​മെ​ങ്കി​ലും കംഗാരു മദർ കെയർ ന​ല്‍​കാ​വു​ന്ന​താ​ണ്.

അ​മ്മ​യ്ക്ക് വി​ശ്ര​മം ആ​വ​ശ്യ​മു​ള്ള​പ്പോ​ഴോ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ഴോ (Twins, Triplets) അ​ച്ഛ​നോ കു​ടും​ബ​ത്തി​ലെ മ​റ്റു ബ​ന്ധു​ക്ക​ള്‍​ക്കോ കംഗാരു മദർ കെയർ ന​ല്‍​കാ​വു​ന്ന​താ​ണ്.

കംഗാരു മദർ കെയർ ന​ല്‍​കു​മ്പോ​ഴും അ​മ്മ​യ്ക്ക് ദൈ​നം​ദി​ന പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്യു​ന്ന​തി​ന് (ഉ​റ​ങ്ങു​ക, ന​ട​ക്കു​ക, ഭ​ക്ഷ​ണം ക​ഴി​ക്കു​ക, വ​ര്‍​ത്ത​മാ​നം പ​റ​യു​ക) ഒ​രു ത​ട​സ​വു​മി​ല്ല.

കംഗാരു മദർ കെയറിന്‍റെ ഗു​ണ​ങ്ങ​ള്‍
– കു​ഞ്ഞി​ന്‍റെ ശ​രീ​രോ​ഷ്മാ​വ് താ​ഴ്ന്നു പോ​കാ​തെ ത​ട​യു​ന്നു.
– മു​ല​പ്പാ​ല്‍ ന​ല്‍​കു​ന്ന​ത് അ​നാ​യാ​സ​മാ​ക്കു​ന്നു.
– ആ​ശു​പ​ത്രിവാ​സം കു​റ​യ്ക്കു​ന്നു.
– അ​ണു​ബാ​ധ, ശ്വ​സ​ന​ത്തി​ലെ ത​ക​രാ​റു​ക​ള്‍ എ​ന്നി​വകു​റ​യ്ക്കു​ന്നു.
– അ​മ്മ​യ്ക്കും കു​ഞ്ഞി​നും മാ​ന​സി​ക സം​ഘ​ര്‍​ഷംകു​റ​യ്ക്കു​ന്നു.
– അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള വൈ​കാ​രി​ക ബ​ന്ധം ബ​ല​പ്പെ​ടു​ത്തു​ന്നു.
– കു​ഞ്ഞി​ന്‍റെ ശാ​രീ​രി​ക​വും ബു​ദ്ധി​പ​ര​വു​മാ​യ വ​ള​ര്‍​ച്ച
ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു.

ന​മ്മു​ടെ നാ​ട്ടി​ല്‍ ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലും ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ന​വ​ജാ​ത ശി​ശു വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​ചി​കി​ത്സാ​രീ​തി അ​വ​ലം​ബി​ക്കു​ന്നു​ണ്ട്.

ഇ​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നു. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​രി​ച​ര​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ ഈ ​ചി​കി​ത്സാ​രീ​തി​ക്കു ക​ഴി​യും എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല.

വി​വ​ര​ങ്ങ​ൾ: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്,
ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Related posts

Leave a Comment