ന്യൂഡല്‍ഹി: പത്തു ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ കുഴൽക്കിണറിൽനിന്നു പുറത്തെടുത്ത മൂന്നു വയസുകാരി മരിച്ചു. കോട്പുത്ലിയിലെ കിരാത്പുര ഗ്രാമത്തിലെ ബദിയാലി കി ധനിയിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ചേത്ന എന്ന കുട്ടി കുടുങ്ങിയത്.
ഡിസംബര്‍ 23നാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ഡൽഹിയിൽനിന്നും ജയ്പുരിൽ നിന്നുമുള്ള വിദഗ്ധ സംഘം കുഴൽക്കിണറിനു സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കും മുന്‍പേ കുട്ടി മരിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണു കുട്ടിയെ പുറത്തെത്തിക്കാൻ വൈകിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.