പാശ്ചാത്യ രാജ്യങ്ങളിൽ പഴയ സാധനങ്ങൾ മറ്റുള്ളവർക്ക് വിൽക്കുന്ന പതിവുണ്ട്. നിത്യോപയോഗ സാധനങ്ങൾ, ഫർണിച്ചറുകൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവ മിക്ക സമയത്തും ഇത്തരത്തിൽ വിൽപനയ്ക്കുണ്ട്.
വിൽപനയ്ക്കിടെ ആളുകളെ ഭയപ്പെടുത്തുന്ന വസ്തുക്കൾ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. എന്നാൽ ഒരു പെട്ടി നിറയെ രക്തക്കറ പുരണ്ട ബാർബി പാവകളുടെ ശേഖരം ഇത്തരത്തിൽ വിൽപനയ്ക്ക് അടുത്തിടെ എത്തിയിരുന്നു.
ഇത് കണ്ട വ്യക്തി തന്റെ റെഡ്ഡിറ്റ് അക്കൗണ്ടിലൂടെ രക്തക്കറ പുരണ്ട പാവകളുടെ ചിത്രം പങ്കിടുകയും ചെയ്തു. “ഒരു യാർഡ് വിൽപനയിൽ ക്രൂശിക്കപ്പെട്ട ബാർബികളെ ഞാൻ കണ്ടെത്തി” എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. രക്തക്കറ പുരണ്ട ആ പാവകൾക്ക് വിൽപ്പനക്കാരൻ 15 ഡോളറാണ് (1250 രൂപ) ചോദിച്ചത്.
വൈറലായ പോസ്റ്റിന് നിരവധി കമൻ്റുകളും ലഭിച്ചു. ‘സൈക്കോ…നിങ്ങൾ ഒരു സീരിയൽ കില്ലർ ആകാൻ പോകുന്നു, ഇത് ഭയപ്പെടുത്തുന്നതാണ്, ഇത്തരത്തിലെ പാവകൾ വിൽപനയ്ക്ക് വച്ച ആ വിൽപനക്കാരനെ സൂക്ഷിക്കണമെന്ന രീതിയിലുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. എന്തായാലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.