ശരീരം കട്ടപിടിക്കുന്നു! അപൂര്‍വ്വ രോഗവുമായി ബാലന്‍; നെഞ്ചുപൊട്ടുന്ന വേദനയുമായി മാതാപിതാക്കള്‍

uouioബാല്യകാലമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആനന്ദകരവുമായ കാലഘട്ടം. എന്നാല്‍ തന്റെ ബാല്യദിനങ്ങള്‍ ആസ്വദിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് മെഹന്ദി ഹസന്‍ എന്ന കുട്ടി.  ശരീരം കല്ലു പോലെ കട്ടിപിടിക്കുന്ന അപൂര്‍വ്വ ത്വക്ക് രോഗം പിടിപെട്ട അവന്‍ പുറത്തിറങ്ങാനോ സമപ്രായത്തില്‍ ഉള്ളവര്‍ക്കൊപ്പം കളിക്കാനോ സ്‌കൂളില്‍ പഠിക്കാനോ കഴിയാതെ വീടിനുള്ളില്‍ മാത്രമായി ജീവിതം തള്ളി നീക്കുകയാണ്. മുഖം ഒഴികെ ശരീരം മുഴുവനും കട്ടിപിടിച്ച ത്വക്കായി മാറുന്നതിനെ തുടര്‍ന്ന് തൊടുന്ന മറ്റുള്ളവര്‍ക്ക് പോലും വേദനിക്കുന്നു എന്നതാണ് മെഹന്ദി ഹസന്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ത്വക്ക്‌രോഗം മറ്റുള്ളവരെ മാത്രമല്ല, അവനെയും ഏറെ വേദനിപ്പിക്കുന്നുണ്ട്.

തൊലി കട്ടി കൂടി മുറിവുണ്ടാകുന്ന അവസ്ഥയില്‍ അലറിക്കരയുന്ന അവന് പക്ഷേ ശരീരത്തെ വേദനയെക്കാള്‍ മുറിപ്പെടുത്തുന്നത് മറ്റുള്ളവരുടെ പരിഹാസവും സഹതാപവുമാണ്.  മാതാവ് ഒഴികെ എല്ലാവരും അവനെ കഠിനമായി വെറുക്കുകയാണ്. മുത്തശ്ശി പോലും അകറ്റി നിര്‍ത്തുന്നു. കാണുമ്പോള്‍ തന്നെ മറ്റു കുട്ടികള്‍ ഭയപ്പെടുകയും ചെയ്യുന്നു. അവന്റെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും എല്ലാവര്‍ക്കും അറപ്പും വെറുപ്പുമാണ്. മറ്റുള്ളവരുടെ പരിഹാസത്തെ തുടര്‍ന്ന് മെഹന്ദിയുടെ അമ്മ അവനെ പുറത്തേയ്ക്ക് പോലും അയയ്ക്കാറില്ല. മകന് വിദഗ്ധ ചികിത്സ നടത്താന്‍ സഹായിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഓഫീസുകളുടെ പടികള്‍ കയറിയിറങ്ങുകയാണ് മാതാപിതാക്കള്‍. ചെറിയ സ്പര്‍ശം പോലും അങ്ങേയറ്റം വേദന ഉളവാക്കുന്ന അവസ്ഥയില്‍ എട്ടു വയസ്സുകാരന് വസ്ത്രം ധരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്.

i0[i

കഠിനമായ വേദനയെ തുടര്‍ന്ന് അവന്‍ കരയുന്നത് കാണുമ്പോള്‍ നെഞ്ച് പൊട്ടിപ്പോകും. കട്ടക്കളത്തിലെ ജീവനക്കാരിയായ ജഹാനരയ്ക്കും വാന്‍ െ്രെഡവറായ അബുല്‍ കലാം ആസാദിനും മൂന്നാമത്തെ മകനായിട്ടാണ് മെഹന്ദി പിറന്നത്. സാധാരണ കുട്ടിയെ പോലെ ജനിച്ച മെഹന്ദിയുടെ ശരീരത്തില്‍ 12 ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കൊതുകു കുത്തിയതാകാമെന്ന് പറഞ്ഞ് ആദ്യം മാതാപിതാക്കള്‍ അവഗണിച്ചെങ്കിലൂം പിന്നീട് ഈ പാടുകള്‍ കാലിന്റെ കുതിയിലും വയറ്റിലും പടരുകയും മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കൈവിരലുകളില്‍ എത്തുകയും പിന്നീട് നെഞ്ചിലും പുറത്തും ത്വക്ക് കട്ടിയായി. ഇതിനകം മകനുമായി മാതാപിതാക്കള്‍ പല ഡോക്ടര്‍മാരെയും കണ്ടു. പല മരുന്നുകളും കഴിച്ചു. എന്നാല്‍ രോഗം പ്രതിരോധിക്കാനായില്ല.

രോഗം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് വന്നതോടെ ഇപ്പോള്‍ ഇവര്‍ ചികിത്സ അവസാനിപ്പിച്ചു. കിട്ടുന്ന പണം മുഴുവന്‍ മകന്റെ ചികിത്സയ്ക്ക് മാത്രമായിട്ട് മാതാപിതാക്കള്‍ മാറ്റി വെച്ചിരിക്കുകയാണ്. സ്‌കൂളില്‍ മകനെ ചേര്‍ത്തെങ്കിലും മറ്റ് കുട്ടികള്‍ അവനെ ഉപദ്രവിച്ചെന്ന് ജഹാനര പറയുന്നു. കുട്ടികള്‍ അടിച്ചെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് തിരിച്ചുവരികയായിരുന്നു. മകനെ മറ്റു കുട്ടികള്‍ ഉപദ്രവിക്കാതെ നോക്കണമെന്ന് ടീച്ചര്‍മാരോട് പറഞ്ഞപ്പോള്‍ മെഹന്ദിയുടെ സാന്നിദ്ധ്യം മറ്റു കുട്ടികളുടെ പഠനത്തെ ബാധിക്കുന്നെന്നായിരുന്നു മറുപടി. എത്രയും പെട്ടെന്ന് അസുഖം മാറണമെന്നും മറ്റ് കുട്ടികളേപ്പോലെ ഓടിച്ചാടി നടക്കാന്‍ തങ്ങളുടെ മകനും സാധിക്കണമെന്നുമുള്ള പ്രാര്‍ത്ഥന മാത്രമെ ഇപ്പോള്‍ ഈ  മാതാപിതാക്കള്‍ക്കുള്ളു.

Related posts