ഇത് ലവാന്‍ഡ് ഹമാദാമിന്‍. ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ കേള്‍വിശക്തിയില്ലാത്ത ഈ ആറുവയസുകാരനിലാണ്. നിഷ്കളങ്കമായ അവന്റെ ചിരി മാഞ്ഞുപോകാതിരിക്കാനുള്ള ജാഗ്രതയിലാണ് അവനെ സ്നേഹിക്കുന്നവര്‍. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ കൊല്ലപ്പെടേണ്ടവരുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളതാണ് ഈ ഇറാഖി ബാലനെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. വടക്കന്‍ ഇറാഖിലാണ് അമ്മ ഗോല്‍ബഹാര്‍, അച്ഛന് റെബ്വാര്‍, സഹോദരന് റാവ എന്നിവര്‍ക്കൊപ്പം ലവാന്‍ഡ് താമസിച്ചിരുന്നത്. ഇറാഖില്‍ ജീവിക്കാന്‍ പ്രയാസമായതിനെത്തുടര്‍ന്ന് ഹമാദാമിന്‍ കുടുംബസമേതം ബ്രിട്ടനിലേക്ക് ചേക്കേറിക്കഴിഞ്ഞു. കുഞ്ഞു ലവാന്‍ഡ് ഇപ്പോള്‍ റോയല്‍ സ്കൂള്‍ ഫോര്‍ ഡീഫ് എന്ന സ്ഥാപനത്തില്‍ പഠനം ആരംഭിച്ചുകഴിഞ്ഞു.
എന്തിനാണ് കേവലം ആറുവയസുള്ള കുട്ടിയ്ക്കായി ഐഎസ് ഇത്രയധികം പോര്‍വിളി നടത്തുന്നതെന്ന സംശയം ഏവര്‍ക്കും കാണും. ഭിന്നശേഷിയുള്ള എല്ലാ കുട്ടികളെയും മാരകമായ വിഷം കുത്തിവെച്ച് കൊല്ലണമെന്നതാണ് ഐഎസ് ഭീകരരുടെ നയം. ലോകത്തിന് ആവശ്യമില്ലാത്തവരാണ് ഭിന്നശേഷിക്കാരെന്നും ഇവരെ മാതാപിതാക്കള്‍ തന്നെ ഇല്ലായ്മ ചെയ്യണമെന്നുമാണ് ഭീകരര്‍ അന്ത്യശാസന നല്‍കിയിരിക്കുന്നത്. ലവാന്ഡിനൊപ്പം മറ്റു ഭിന്നശേഷിക്കാരായ കുട്ടികളുടെ ലിസ്്റ്റും അവര്‍ തയാറാക്കിയിരുന്നു. അതോടെയാണ് ഇവനെയുംകൊണ്ട് മാതാപിതാക്കള്‍ ബ്രിട്ടനിലേക്ക് വിമാനം കയറിയത്.
ഇപ്പോള്‍ മറ്റൊരു പ്രശ്നത്തിലാണ് ഈ കുടുംബം. അടുത്ത വര്‍ഷം ജനുവരി ഒമ്പതിനകം രാജ്യം വിട്ടുപോകണമെന്നാണ് ബ്രിട്ടന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഞങ്ങളെ നാടുകടത്തിയാല്‍ ഞങ്ങള്‍ക്ക് വേറെ വീടുണ്ടാകില്ല. മകനുണ്ടായ എല്ലാ പുരോഗതിയും അതോടെ ഇല്ലാതാകും. നിറകണ്ണുകളോടെ അച്ഛന് പറയുന്നു. ബ്രിട്ടനിലേക്ക് കുടിയേറും മുന്‍പ് ഒരുവര്‍ഷത്തോളം ഫ്രാന്‍സിലെ ഡന്‍കിര്‍ക്കിലുള്ള അഭയാര്‍ത്ഥി ക്യാംപിലായിരുന്നു ലവാന്‍ഡും കുടുംബവും. ഞങ്ങളെ നാടുകടത്തിയാല്‍ ഞങ്ങള്‍ക്ക് വേറെ വീടുണ്ടാകില്ല. മകനുണ്ടായ എല്ലാ പുരോഗതിയും അതോടെ ഇല്ലാതാകുമെന്ന് നിറകണ്ണുകളോടെ അച്ഛന് പറയുന്നു. ബ്രിട്ടനിലേക്ക് കുടിയേറും മുന്‍പ് ഒരുവര്‍ഷത്തോളം ഫ്രാന്‍സിലെ ഡന്‍കിര്‍ക്കിലുള്ള അഭയാര്‍ത്ഥി ക്യാംപിലായിരുന്നു ലവാന്‍ഡും കുടുംബവും. അതേസമയം ലവാന്‍ഡയുടെ കുടുംബത്തെ രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന് റോയല്‍ സ്കൂള്‍ അധികൃതര്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.