അവന് ഒരു അഞ്ചുവയസുകാരന്. ചെയ്യുന്നതോ ഞെട്ടിക്കുന്ന കാര്യങ്ങള്‍. ഈ റഷ്യക്കാരന് കുട്ടിയുടെ ചെയ്തികളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സംസാരവിഷയം. റഷ്യന്‍ നഗരമായ ടൈമനിലെ ഏതോ ഒരു പാര്‍ക്കില്‍ നിന്നുള്ള ദൃശ്യമാണിത്. ഇവന്റെ ചിത്രം സോഷ്യല്‍മീഡിയയിലിട്ടത് മാതാപിതാക്കള്‍ തന്നെയാണെന്ന വാദവും ഉയരുന്നുണ്ട്. മകന്റെ വീരകൃത്യം നാലാളെ കാണിച്ച് പേരെടുക്കാനുള്ള ശ്രമമാണത്രേ.
ഏന്തായാലും മാതാപിതാക്കളെ നിറുത്തിപ്പൊരിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ പെരുമഴയായി പെയ്തിറങ്ങുകയാണ്. പയ്യന് ഇങ്ങനെയാണേല്‍ മാതാപിതാക്കള്‍ ഏതു തരക്കാരായിരിക്കുമെന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഇവന് വളര്ന്നുവലുതായാല് ലോകത്തിനു തന്നെ ഭീഷണിയാകുമെന്നാണ് മറ്റൊരാളുടെ പ്രതികരണം. മാതാപിതാക്കളെ കണ്ടെത്തി അവരെ ശിക്ഷിക്കണമെന്ന അഭിപ്രായക്കാരും കുറവല്ല. പയ്യന് കലക്കിയെന്നും പുതിയ കാലത്തെ ന്യൂജന്‍ അഭിവാദ്യങ്ങള്‍ എന്നു കമന്റ് ചെയ്തവരും കുറവല്ല.
(പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം)