വീട്ടുകാര്‍ പുറത്തു പോയപ്പോള്‍ യുവതി കാമുകനെ വിളിച്ചു വരുത്തി; പെണ്‍കുട്ടിയുടെ അച്ഛന്‍ വാതിലില്‍ മുട്ടിയപ്പോള്‍ കാമുകന്‍ പെട്ടു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…

ഷാര്‍ജ:കാമുകിയെ കാണാന്‍ എത്തിയ യുവാവ് കാമുകിയുടെ പിതാവിനെ കണ്ട് ഫ്‌ളാറ്റിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി. 19-കാരനായ ഇറാനില്‍ നിന്നുള്ള യുവാവാണ് കാമുകിയുടെ ഫ്‌ളാറ്റിലേക്ക് പിതാവ് വരുന്നതു കണ്ടു താഴേക്ക് ചാടിയത്.

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു ചാടിയ യുവാവിനെ ഗുരുതര പരുക്കുകളോടെ ഷാര്‍ജ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ഷാര്‍ജയിലെ മസലൂന്‍ എരിയയില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാര്‍ഥനയ്ക്കു പോയ സമയത്ത് യുവാവിനെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.

എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് തിരിച്ചെത്തി വാതിലില്‍ മുട്ടി. ആ സമയത്ത് പുറത്തുപോകാന്‍ വേറെ മാര്‍ഗമില്ലാഞ്ഞതിനാല്‍ യുവാവ് വീടിന്റെ ബാല്‍ക്കണിയില്‍ ഒളിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് വീട്ടിനു പുറത്തുപോവാത്തതിനാല്‍ താന്‍ താഴേക്കു ചാടി രക്ഷപ്പെടുകയാണെന്ന് യുവാവ് പെണ്‍കുട്ടിക്ക് വാട്‌സ് ആപ്പ് മെസേജ് അയച്ചതിനു ശേഷമാണ് താഴേക്കു ചാടിയത്.

30 മിനിറ്റോളം ബാല്‍ക്കണിയില്‍ കാത്തുനിന്ന ശേഷമായിരുന്നു ഇത്. ചാട്ടം പിഴച്ച് താഴെവീണ യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. യുവാവിനെ അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവാവിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Related posts