സ്കൂളിലെ ഒരു ചടങ്ങിൽ മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് ആളുകളെ രസിപ്പിക്കുന്ന ഒരു വിദ്യാർഥിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
രാജസ്ഥാനിലെ പാലി ജില്ലയിലെ രണവാസ് ഗ്രാമത്തിൽ നിന്നുള്ള @newarisir_res എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നടന്ന ഒരു പരിപാടിയാണ് ഇതിൽ കാണിക്കുന്നത്. ഒരു കൊച്ചുകുട്ടി സദസിന് മുന്നിൽ തന്റെ കഴിവ് പ്രകടിപ്പിക്കുകയാണ്. വ്യത്യസ്ത മൃഗങ്ങളുടെ ശബ്ദമുണ്ടാക്കി കുട്ടി ആളുകളെ രസിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു.
ആദ്യം അവൻ വേദനയോടെ നിലവിളിക്കുന്ന ഒരു നായയുടെ ശബ്ദം അനുകരിച്ചു. പലരും ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നതിനാൽ ആളുകൾ ഈ ശബ്ദത്തോട് താൽപ്പര്യം കാണിച്ചില്ല. ആദ്യ ശബ്ദം കേട്ട് പുറകിൽ ഇരിക്കുന്നവർ ചിരിക്കുന്നുമുണ്ടായിരുന്നു.
എന്നാൽ പിന്നീട് കുട്ടി ഒരു പക്ഷിയുടെ ശബ്ദമാണ് അനുകരിച്ചത്. ഈ ശബ്ദം കേട്ടയുടനെ ആളുകൾ കൈയടിക്കാനും തുടങ്ങി.
തുടർന്ന് ഒരു ആടിൻ്റെ ശബ്ദവും ഈ കുട്ടി അനുകരിച്ചു. അതിനുശേഷം ആളുകൾ വീണ്ടും കൈയടിക്കാൻ തുടങ്ങി. കുട്ടിയുടെ പ്രകടനത്തിനിടയിൽ ആളുകളുടെ മുഖഭാവം മാറുന്നതും വീഡിയോയിൽ കാണാൻ കഴിയും.
ഇത് അവർ ആദ്യം അത്ര ഗൗരവമായി എടുത്തില്ല. എന്നാൽ പിന്നീട് അവൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞു എന്ന് വ്യക്തമായി വീഡിയോയിൽ കാണിക്കുന്നു. വീഡിയോയ്ക്ക് ഇതിനോടകം 5 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.