തങ്ങളുടെ എളിയ കഴിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച പലര്‍ക്കും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നല്ലതിനെ മനസുതുറന്ന് സ്വീകരിക്കാന്‍ മടികാണിക്കാത്ത മലയാളികള്‍ എക്കാലത്തും അവരെ ഏറ്റെടുത്തിട്ടേയുള്ളൂ. സമാനമായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് ഒരു ‘പയ്യന്’.
ഏതാനും ദിവസങ്ങളായി ലൈക്കും ഷെയറും കൊണ്ട് മൂടുകയാണ് ആളുകള്‍ ഈ മിടുക്കനെ.അവനെന്താണ് ചെയ്തതെന്നല്ലേ. ഒരു തോര്‍ത്ത് മുണ്ട് ഉടുത്ത് വാതില്‍ തുറക്കൂ നീ കാലമേ… കണ്ടോട്ടേ സ്നേഹസ്വരൂപനേ… എന്ന പ്രശസ്ത ക്രിസ്തീയ ഭക്തി ഗാനം മനസു തുറന്ന് പാടുന്നു.
‘സംഗതിയൊന്നുമില്ലെങ്കിലെന്താ, ഇവന്റെ പാട്ട് കേള്‍ക്കാന്‍ ബഹുകേമം’ എന്നാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ച. വരികളിലും വലിയ വ്യക്തത ഇല്ലെങ്കിലും കേള്‍ക്കുന്നവരെ പിടിച്ചിരുത്തുന്ന ശക്തി അവന്റെ ശബ്ദത്തിനുണ്ടെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വീഡിയോയിലുള്ള കുട്ടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. കുട്ടിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണിപ്പോള്‍ അവന്റെ ആരാധകര്‍.