കുരിശിന്റെ വഴി ആചരണത്തില്‍ ചാട്ടവാറടിയേറ്റ് നീങ്ങുന്ന യേശുക്രിസ്തുവിനെ അവതരിപ്പിച്ചയാള്‍ക്ക് സാന്ത്വനവുമായി ഭിന്നശേഷിക്കാരനായ ബാലന്. ലോകത്തെ മുഴുവന്‍ ചിന്തിപ്പിക്കുന്നതും കണ്ണീരണിയിക്കുന്നതുമായഒരു കാഴ്ചയായിരിക്കുകയാണ് ചമ്മട്ടിയടിയേറ്റ് നീങ്ങുന്ന ഈശോയെ ആശ്വസിപ്പിക്കാനായി രംഗത്തെത്തിയ ഈ കുട്ടി. മെക്സിക്കോയിലെ മോണ്‍ക്ലോവയില്‍ മാര്‍ച്ച് 30 നു നടന്ന കുരിശിന്റെ വഴി ആചരണത്തിനിടെയാണ് സംഭവം.
ജുവാന്‍ പാബ്ലോ എന്ന ആണ്‍കുട്ടിയാണ് ചാട്ടവാറടിയേറ്റ യേശു ക്രിസ്തുവിനെ അനുകരിച്ചയാള്ക്ക് ആശ്വാസവുമായെത്തിയത്. ഈശോയെ അടിച്ചുകൊണ്ടിരുന്നവരെ ദേഷ്യത്തോടെ നോക്കി അവരെ അതില്‍ നിന്ന് വിലക്കിയശേഷം ഈശോയെ ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിസ്തുവേഷധാരിയുടെ കയ്യില്‍ ജുവാന്‍ തടവുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഡൗണ്‍ സിന്‍ഡ്രം ബാധിതനാണ് ജുവാന്‍. 50 ലക്ഷത്തില്‍ അധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിട്ടുള്ളത്. ചര്‍ച്ച് പോപ് ഡോട്ട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.