പതിനഞ്ചാം നിലയിൽ നിന്ന് വീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പതിനഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി വീണത്.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സെക്ടർ -113 പോലീസ് സ്റ്റേഷൻ പരിധിയിലെ കേപ്ടൗൺ സൊസൈറ്റിയുടെ 15-ാം നിലയിൽ നിന്ന് വീണാണ് ആൺകുട്ടി മരിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക് സമയത്ത് ആൺകുട്ടിക്ക് പിതാവിനെ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയതായും പ്രാദേശിക ഉദ്യോഗസ്ഥർ ഇക്കാര്യം അന്വേഷിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോയിഡ) ഹരീഷ് ചന്ദർ പറഞ്ഞു.
നേരത്തെ ജനുവരി 26 ന് ഇതേ സൊസൈറ്റിയുടെ 15-ാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ നിന്ന് 27 കാരിയായ അഭിഭാഷക വീണ് മരിച്ചിരുന്നു.