സ്ത്രീകളെ മയക്കുമരുന്നു നല്കി ആകര്‍ഷിച്ച് ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും കാമുകിയും അറസ്റ്റില്‍. ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത അമേരിക്കയിലെ ഓര്‍ത്തോപെഡിക് സര്ജന് 38 കാരനായ ഗ്രാന്റ് വില്യം റോബിഷോയും 31 കാരിയായ കാമുകി സെറിസ്സാ ലോറാ റിലേയുമാണ് അറസ്റ്റിലായത്.
റോബിന്ഷോയുടെ ഫോണില്‍നിന്ന് നിരവധി സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെത്തി. ചിലരുടെ നഗ്ന വീഡിയോകള്‍, ചിലര്‍ അബോധാവസ്ഥയിലുള്ള ദൃശ്യങ്ങള്‍ പീഡനത്തിന്റെ വീഡിയോകള്‍ എന്നിവയാണ് കണ്ടെത്തിയത്. വളരെ ആസൂത്രിതമായാണ് റൊബിഷ്യക്സും കാമുകി റിലേയും ചേര്‍ന്ന് തങ്ങളുടെ ഇരകളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇരകളെ കണ്ടെത്തുന്നതിനായി റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുവരും ജോലി ചെയ്തിരുന്നു
വന്‍കിട ഫെസ്റ്റിവലുകളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇവിടങ്ങളില്‍നിന്ന് തങ്ങള്‍ക്ക് അനുയോജ്യരായ ഇരകളെ കണ്ടെത്തുകയും സൗന്ദര്യവും ആകര്‍ഷകമായ പെരുമാറ്റവും കൊണ്ട് അവരെ കെണിയില്‍ വീഴ്ത്തുകയുമാണ് ചെയ്തിരുന്നത്.
കൊക്കെയിന്‍ അടക്കം വിവിധയിനം മയക്കുമരുന്നുകള്‍ നല്കി സ്ത്രീകളെ മയക്കിയ ശേഷം റൊബിഷ്യക്സിന്റെ ന്യൂപോര്‍ട്ട് ബീച്ചിലുള്ള വീട്ടിലെത്തിച്ചാണ് ഇവര്‍ ആക്രമണത്തിന് വിധേയമാക്കിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.