പെരുവ: വിദേശത്തവച്ച് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു നാട്ടിലെത്തിയ വീട്ടമ്മ എയര്‍പോര്‍ട്ടില്‍നിന്നു നേരെ കാമുകനെത്തേടിയെത്തി.
കാമുകന് സ്വീകരിക്കാതെ വന്നതോടെ ഇരുവരും തമ്മില്‍ നടുറോഡില്‍ അടിപിടിയായി. ചേര്‍ത്തല സ്വദേശിയും രണ്ട് മക്കളുടെ മാതാവുമായ വീട്ടമ്മ ബുധനാഴ്ച ഉച്ചയോടെയാണു വിദേശത്തുനിന്ന് നെടുമ്പാശേരിയില്‍ എത്തിയത്. അവിടെനിന്ന് പെരുവ മൂര്ക്കാട്ടുപടിയിലുള്ള യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു.
കാരിക്കോട് കയ്യൂരിക്കല്‍ ജംഗ്ഷനില്‍ വച്ചാണു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കയ്യാങ്കളിയില്‍ എത്തുകയും ചെയ്തത്. നാട്ടുകാര്‍ ഇടപെട്ടതോടെ വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.
മാസങ്ങളായി തുടങ്ങിയ ഫേസ്ബുക്ക് പ്രണയത്തിനിടയില്‍ വീട്ടമ്മയോടു യുവാവ് വന്‍ തുകയും കൈപ്പറ്റിയിരുന്നു.
സ്റ്റേഷനിൽവച്ചു യുവാവിനെക്കുറിച്ചു കൂടുതൽ മനസിലാക്കിയ വീട്ടമ്മ താന്‍ നല്കിയ പണം കിട്ടിയാല്‍ മതിയെന്നും ബന്ധത്തില്‍നിന്നു പിന്മാറുകയാണെന്നും അറിയിച്ചു.
വീട്ടമ്മയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചുപോയിരുന്നു. പന്ത്രണ്ടും പത്തും വയസ് പ്രായമായ രണ്ട് പെണ്‍കുട്ടികളുണ്ട് അവർക്ക്.
യുവാവിന്റെ പിതാവ് മരത്തില്‍നിന്നു വീണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ അവിടെവച്ച് പരിചയപ്പെട്ട മറ്റൊരു യുവതി ചൊവ്വാഴ്ച മുതല്‍ യുവാവിന്റെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു.
ഇവരുമായിട്ടുള്ള വിവാഹം ഞായറാഴ്ച നടത്താനിരിക്കെയാണ് ഈ സംഭവം. നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഉപേക്ഷിച്ചതാണ് യുവാവ്.