പ്ലസ്ടു പരീക്ഷയെഴുതുന്ന കാമുകിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് ഒടുവില്‍ കുടുങ്ങി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ കാമറാമാന് എന്ന പേരിലാണ് ഇയാള്‍ പരീക്ഷാഹാളില്‍ കയറിയത്. നരേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്ക്കെത്തിയ ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇയാള്‍ നേരത്തെയും കാമുകിയെ ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്കൂളില്‍ നിന്ന് ഏഴു വിദ്യാര്‍ഥികളെ കോപ്പിയടിക്കു പിടികൂടിയതായി ഫ്ളൈയിങ് സ്ക്വാഡ് അറിയിച്ചു. നാല് പേര് പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ബിഹാറിലെ പരീക്ഷാ കോപ്പിയടി വന്‍ വാര്‍ത്തയായതോടെ പരീക്ഷാ ഹാളുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല.
പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളെ ദേഹപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. എന്തായാലും ഇത്തരത്തില്‍ ത്യാഗം ചെയ്യുന്ന കാമുകന്മാരുടെ പ്രണയം നിരസിക്കാന്‍ ഒരു കാമുകിയ്ക്കും കഴിയില്ലെന്നുറപ്പ്.