വീട്ടിൽ പിടിക്കപ്പെട്ടാൽ വേർപിരിയാൻ കഴിയില്ലെന്ന് വിശ്വസിച്ച ദമ്പതികൾ അവരുടെ ബന്ധങ്ങൾ കുടുംബത്തിൽ നിന്ന് മറച്ചുവെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇടവഴികളിൽ രഹസ്യമായി കണ്ടുമുട്ടുന്നത് മുതൽ പ്രണയ പങ്കാളിയുടെ കോൺടാക്റ്റ് നമ്പർ മറ്റൊരു പേരിൽ സേവ് ചെയ്യുന്നത് വരെ, തങ്ങളുടെ ബന്ധം കുടുംബത്തിൽ നിന്ന് മറയ്ക്കാൻ പല മാർഗങ്ങളും ആളുകൾ പരീക്ഷിച്ചിരുന്നു.
എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. കാമുകിക്കുവേണ്ടി കാമുകന്റെ അമ്മ ഭക്ഷണം ഉണ്ടാക്കി നൽകിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മാതാപിതാക്കൾ നഗരത്തിന് പുറത്തായതിനാൽ മകന്റെ കാമുകിക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം അയച്ചുകൊടുത്തിരിക്കുകയാണ് ഒരമ്മ. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പെൺകുട്ടിയെ ഭാഗ്യവതിയെന്ന് വിളിച്ച നെറ്റിസൺസ് എത്രയും വേഗം കാമുകനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദീക്ഷ. 19 വയസ്സുള്ള അവൾ കൂടുതൽ സമയവും ബെംഗളുരുവിലും മുംബൈയിലുമാണ് ചെലവഴിക്കുന്നത്. അടുത്തിടെ ബർഗർ, ദഹി വട, ഫ്രൈഡ് റൈസ്, തണ്ണിമത്തൻ ജ്യൂസ് എന്നിവ അടങ്ങിയ ടിഫിൻ ബോക്സിന്റെ ചിത്രം ദീക്ഷ പോസ്റ്റ് ചെയ്തു. എല്ലാം വീട്ടിൽ പാകം ചെയ്തു. തന്റെ മാതാപിതാക്കൾ നഗരത്തിന് പുറത്താണെന്ന് അറിഞ്ഞതിന് ശേഷം കാമുകന്റെ അമ്മ അത് അയച്ചുകൊടുത്തതിനാൽ ഈ ടിഫിൻ ബോക്സ് തനിക്ക് പ്രത്യേകമാണെന്ന് പോസ്റ്റിലൂടെ അവൾ പറഞ്ഞു.
ഫോട്ടോ പോസ്റ്റ് ചെയ്ത് ദിക്ഷ എഴുതി- ‘കാമുകനെക്കാൾ വലിയ ഗ്രീൻ ഫ്ലാഗ് അവന്റെ അമ്മയാണ്’. എൻ്റെ മാതാപിതാക്കൾ നഗരത്തിന് പുറത്തായതിനാൽ അവർ എനിക്ക് ഭക്ഷണം അയച്ചുതന്നു. തൻ്റെ കാമുകൻ്റെ അമ്മ ഒരു മകളെപ്പോലെയാണ് തന്നെ പരിപാലിക്കുന്നതെന്ന് ഒരു കമന്റിന് മറുപടിയായി ദിക്ഷ പറഞ്ഞു.
ഈ പോസ്റ്റിന് 9 ലക്ഷത്തിലധികം വ്യൂസ് ഇതിനോടകം ലഭിച്ചിട്ടുണ്ട്. കമൻ്റുകളിലൂടെയാണ് നെറ്റിസൺ തങ്ങളുടെ പ്രതികരണം അറിയിച്ചത്. ഭക്ഷണം ആരോഗ്യകരമാക്കാൻ കാമുകൻ്റെ അമ്മ തണ്ണിമത്തൻ ജ്യൂസും അയച്ചിട്ടുണ്ടെന്ന് ഉപയോക്താക്കളിലൊരാൾ പറഞ്ഞു. കാമുകന്റെ അമ്മയുടെ സ്നേഹത്തിനെ മറ്റൊരു ഉപയോക്താവ് പെൺകുട്ടിയെ ഭാഗ്യവതിയെന്നും വിളിച്ചു.