വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികള്‍ മൊഴി നല്കി.
എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
18കാരായ പറമ്പില്‍ സ്വദേശി നൈഫ്, പൊക്കുന്ന് സ്വദേശി മുഹമ്മദ് ഫാസില്‍, 19കാരനായ മുഖദാര്‍ സ്വദേശി അഫ്സല് എന്നിവരാണ് പിടിയിലായത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലഹരി നല്കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തും. പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.
എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടിയെ രണ്ട് ദിവസം കാണാനില്ലായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയതിനാലാണ് ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും ബന്ധുക്കള്‍ വാദിക്കുന്നു.
പ്രതികള്‍ അപായപ്പെടുത്തുമെന്ന് ഭയന്നാകാം പെണ്‍കുട്ടി ഒന്നും തുറന്നുപറയാതിരിക്കുന്നതെന്നും ഇവര്‍ സംശയിക്കുന്നു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചു.