ഗാസിയാബാദ്: പതിനേഴുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ് സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ശ്മശാനത്തിൽ വച്ചു പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ വീട്ടിൽനിന്നു പുറത്തേക്കു വിളിച്ചശേഷം നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശ്മശാനത്തിൽ വച്ച് ഒരാള്‍ കാവല്നില്ക്കെ മറ്റെയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ വായയില്‍ തുണി തിരുകുകയും അടിക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി.
വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് അവർ പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതായും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.