കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്! ഞായറാഴ്ച പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്; കളക്ടര്‍ രേണുരാജ് ഉന്നതതല യോഗത്തിനുശേഷം പറഞ്ഞത് ഇങ്ങനെ…

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ ​അ​ണ​ക്കാ​ൻ കൂ​ടു​ത​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി​ക്കുമെന്ന് ജില്ലാ കളക്ടർ.

ഞാ​യ​റാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വു എന്നും എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ രേ​ണു​രാ​ജ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തീ ​അ​ണ​ക്കാ​ൻ ആ​വ​ശ്യ​മാ​യ വെ​ള്ള​മെ​ടു​ക്കാ​ൻ ശ​ക്തി​യു​ള്ള മോ​ട്ട​റു​ക​ൾ ആ​വ​ശ്യ​മു​ണ്ട്. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ല​യി​ലു​ള്ള ര​ണ്ട് മോ​ട്ട​റു​ക​ൾ ഇ​ന്ന് ത​ന്നെ ജി​ല്ല​യി​ൽ എ​ത്തി​ക്കും. ഇ​തി​നു പു​റ​മെ ആ​വ​ശ്യ​മാ​യ ഡീ​സ​ൽ പ​മ്പു​ക​ളും എ​ത്തി​ക്കും.

ഞാ​യ​റാ​ഴ്ച പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ബ്ര​ഹ്മ​പു​ര​വും ചു​റ്റു​പാ​ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ക. അ​ല്ലാ​ത്ത​പ​ക്ഷം വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ട​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​ല്ലെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ ക​ഴി​വ​തും അ​ട​ച്ചി​ട്ടാ​ൽ ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം കു​റ​യും. പൊ​തു​ജ​ന​ങ്ങ​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും സ​ഹ​ക​രി​ക്ക​ണമെന്നും കളക്ടർ അ​ഭ്യ​ർ​ഥി​ച്ചു.

നി​ല​വി​ൽ തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ച്ചു​വെ​ന്നും മാ​ലി​ന്യ കു​മ്പാ​ര​ത്തി​ന്‍റെ അ​ടി​യി​ൽ നി​ന്നും തീ ​പു​ക​ഞ്ഞ് പു​റ​ത്തേ​ക്ക് വ​രു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ൽ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടെ​ന്നും ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment