‘തലച്ചോര്‍ തിന്നുന്ന അമീബ’ കൊന്ന മകള്‍ക്കു വേണ്ടി നിയമപോരാട്ടത്തിന് ഒരുങ്ങുന്ന അച്ഛന്‍! വെള്ളത്തില്‍ നിന്ന് മൂക്കിലൂടെ തലച്ചോറിലെത്തി മരണത്തിലേയ്ക്ക് നയിക്കുന്ന നയിഗ്ലേറിയ ഫൗലെറി എന്ന ബാക്ടീരിയയെക്കുറിച്ചറിയാം

ytryrtലോറെന്‍ സൈറ്റ്സ് എന്ന പെണ്‍കുട്ടി മരിച്ച് കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ മാതാപിതാക്കള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. പതിനാറാം വയസില്‍ തങ്ങളുടെ മകള്‍ മരിയ്ക്കാനുണ്ടായ കാരണമാണ് ഒരു നിയമപോരാട്ടത്തിലേയ്ക്ക് ഈ ദമ്പതികളെ നയിച്ചത്. ഇതിലേയ്‌ക്കൊക്കെ നയിച്ച ആ സംഭവം ഇങ്ങനെയാണ്. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു ലോറെന്‍. എട്ടുദിവസമാണ് ലോറെനും കൂട്ടരും അവിടെ ചെലവഴിച്ചത്. മനുഷ്യനിര്‍മിതമായ പുഴയിലൂടെ വഞ്ചി തുഴയലിന് (റാഫ്റ്റിങ്) സൗകര്യമുള്ള ഇടമായിരുന്നു അവിടം. നോര്‍ത്ത് കരോളിനയിലെ യു എസ് വൈറ്റ് വാട്ടര്‍ സെന്ററിലെ മനുഷ്യനിര്‍മിതമായ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം വഞ്ചി തുഴഞ്ഞു കളിക്കുന്നതിനിടെയാണ് ലോറെന്‍ സൈറ്റ്‌സിന്റെ ശരീരത്തിലേക്ക് തലച്ചോറ് തിന്നുന്ന അമീബ എന്നറിയപ്പെടുന്ന നയിഗ്ലേറിയ ഫൗലെറി കടന്നുകയറിയത്. തലച്ചോറിനെ ഗുരുതരമായി ബാധിച്ച അമീബ അവളെ മരണത്തിലേക്ക് നയിച്ചു.

കളിക്കിടെ ഒരു തവണ ലോറെന്‍ വെള്ളത്തില്‍ വീണിരുന്നു. എന്നാല്‍ അത് അത്ര കാര്യമായി എടുത്തില്ല. എന്നാല്‍ വിനോദയാത്ര കഴിഞ്ഞ് തിരികെയെത്തി രണ്ടു ദിവസത്തിനു ശേഷം തലവേദനയുള്‍പ്പെടെയുള്ള ചില ശാരീരിക അസ്വസ്ഥതകള്‍ ലോറെന്‍ പ്രകടിപ്പിച്ചു തുടങ്ങി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പരിശോധനയില്‍ നയിഗ്ലേറിയ ഫൗലെറി എന്ന അമീബയുടെ സാന്നിധ്യം ലോറെന്റെ ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു. വൈറ്റ് വാട്ടര്‍ സെന്ററിന്റെ അശ്രദ്ധയാണ് വെള്ളത്തില്‍ നയിഗ്ലേറിയ ഫൗലറിയുടെ സാന്നിദ്ധ്യത്തിന് കാരണമെന്ന് ആരോപിച്ചാണ് ലോറന്റെ അച്ഛന്‍ ഇപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അധികൃതര്‍ നടത്തിയ പരിശോധനയില്‍ നയിഗ്ലേറിയയുടെ സാന്നിദ്ധ്യം പാര്‍ക്കിലെ വെള്ളത്തില്‍ കണ്ടെത്തിയിരുന്നു. ചൂടുള്ള ശുദ്ധജലത്തിലാണ് നയിഗ്ലേറിയ ഫൗലറി സാധാരണയായി കാണപ്പെടുന്നത്. മൂക്കിലൂടെയാണ് ഇവ ആളുകളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് തലച്ചോറിലെത്തുകയും മരണത്തിന് കാരണമാവുകയുമാണ് ചെയ്യുന്നത്. 1962 നും 2016 നും ഇടയില്‍ 140 ആളുകളാണ് മരണപ്പെട്ടിട്ടുള്ളത്. ലോറെന്റെ മരണശേഷം വൈറ്റ് വാട്ടര്‍ പാര്‍ക്ക് താത്ക്കാലികമായി അടച്ചിരിക്കകുയാണിപ്പോള്‍. നല്ലൊരു ഗായിക കൂടിയായിരുന്നു ലോറെന്‍. ഹൈസ്‌കൂള്‍ പഠനശേഷം സംഗീതസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഓഹ്യോയിലെയും നോര്‍ത്ത് കരോളിനയിലെയും വെസ്റ്റ് വിരര്‍ജിനിയയിലെയും ഒക്കെ പള്ളികളിലും നഴ്‌സിംഗ് ഹോമുകളിലും ലോറെന്റെ സംഘം പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ലോറെന്റെ സ്മരണാര്‍ഥം ദ ലോറന്‍ എലിസബത്ത് സൈറ്റ്‌സ് മെമ്മോറിയല്‍ മ്യൂസിക് ഫണ്ട് എന്നൊരു സംഘടനയ്ക്ക് അവളുടെ കുടുംബം രൂപം നല്‍കിയിട്ടുണ്ട്. കേരളത്തിലും സമാനമായ രീതിയില്‍ നയിഗ്ലേറിയ അമീബ ബാധിച്ച് ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്.

Related posts