ബ്രെ​യി​ൻ സ്റ്റെം ​സ്ട്രോ​ക്ക് ഉണ്ടാകുന്നത്

ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം അ​ടു​ത്തു​ള്ള കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​മ്പോ​ഴാ​ണ് ഹെമറജിക് സ്ട്രോക്ക് സം​ഭ​വി​ക്കു​ന്ന​ത്.
ഹെ​മ​റജി​ക് സ്ട്രോ​ക്കി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ ഹെ​മ​റ​ജി​ക് സ്ട്രോ​ക്ക് ചില സ​ങ്കീ​ർ​ണ​ത​ക​ൾ​ക്ക് കാ​ര​ണ​മാ​കും.

1. ഓർമ, ചി​ന്താ പ്ര​ശ്ന​ങ്ങ​ൾ
2. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ
പ്ര​ശ്ന​ങ്ങ​ൾ
3. ഭ​ക്ഷ​ണം വി​ഴു​ങ്ങാ​നും മ​റ്റു​മു​ള്ള
ബു​ദ്ധി​മു​ട്ടു​ക​ൾ
4. സ്ഥി​ര​മാ​യ ന്യൂ​റോ​ള​ജി​ക്ക​ൽ വൈ​ക​ല്യം

ബ്രെ​യി​ൻ സ്റ്റെം ​സ്ട്രോ​ക്ക്
ബ്രയിൻ സ്റ്റെമ്മിലാണ് ഇത്തരം സ്ട്രോക്ക് സം​ഭ​വി​ക്കു​ന്ന​ത്. (തലച്ചോറിനെ സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം). ഇ​ത് ശ​രീ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കും. ഇ​ത് സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ, സം​സാ​രി​ക്കാ​നോ ക​ഴു​ത്തി​ന് താ​ഴെ ച​ലി​ക്കാ​നോ ക​ഴി​യാ​ത്ത ഒ​രു “ലോ​ക്ക് ഇ​ൻ” അ​വ​സ്ഥ​യി​ലേ​ക്ക് വീ​ണു​പോ​വു​ന്നു.

ല​ക്ഷ​ണ​ങ്ങ​ൾ
ഒ​രു വ്യ​ക്തി​ക്ക് ബ്രെ​യി​ൻ സ്റ്റെം ​സ്ട്രോ​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് ബ​ല​ഹീ​ന​ത​യു​ടെ അടയാളങ്ങളില്ലാതെ അ​വ​ർ​ക്ക്
ചി​ല ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാം.

ബ്രെ​യി​ൻ സ്റ്റെം ​സ്ട്രോ​ക്ക് ല​ക്ഷ​ണ​ങ്ങ​ൾ

1. ത​ല​ക​റ​ക്കം, ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട​ൽ
2. ഓ​ക്കാ​നം അ​ല്ലെ​ങ്കി​ൽ ഛർ​ദി
3. വ​സ്തു​ക്ക​ൾ ര​ണ്ടാ​യി കാ​ണു​ക
4. ഇ​ട​റി​യ സം​സാ​രം
5. ബോ​ധം കെ​ട്ടു​പോ​വു​ക
6. ര​ക്ത​സ​മ്മ​ർ​ദം, ശ്വ​സ​നം തു​ട​ങ്ങി​യ കേ​ന്ദ്ര നാ​ഡീ​വ്യൂ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ

കാ​ര​ണ​ങ്ങ​ളും അ​പ​ക​ട ഘ​ട​ക​ങ്ങ​ളും

1. ര​ക്തം
ക​ട്ട​പി​ടി​ക്കു​ക
2. ര​ക്ത​സ്രാ​വം
3. ത​ല​‌‌യു‌ടെയോ ക​ഴു​ത്തി​ന്‍റെയോ പെ​ട്ടെ​ന്നു​ള ച​ല​ന​ങ്ങ​ൾ മൂ​ലം ധ​മ​നി​ക്കു​ണ്ടാ​കു​ന്ന
ക്ഷ​തം (ഇ​വ അ​പൂ​ർ​വ​മാ​ണ്)

സു​പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന വ​ള​രെ ഇ​റു​കി​യ ചെ​റി​യ സ്ഥ​ല​ത്താ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ പ​ല​പ്പോ​ഴും വി​നാ​ശ​ക​ര​മാ​ണ്; മ​ര​ണ​സാ​ധ്യ​ത ഉ​ൾ​പ്പെ​ടെ.
(തുടരും)

Related posts

Leave a Comment