ഭുവനേശ്വർ: ഒഡീഷയിൽ മസ്തിഷ്ക മരണം സംഭവിച്ച സിആർപിഎഫ് ജവാന്റെ അവയവങ്ങൾ ദാനം ചെയ്തു. സിആർപിഎഫിൽ ഹവിൽദാറായി സേവനമനുഷ്ഠിക്കുകയായിരുന്ന കൃഷ്ണ ചന്ദ്ര മഹാഭോയ് ആണ് മരിച്ചത്.
വിട്ടുമാറാത്ത വൃക്കരോഗത്താൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം രണ്ട് വർഷത്തോളമായി ഡയാലിസിസിന് വിധേയനായിരുന്നു. മാർച്ച് 20 ന് ഖുർദാ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരിച്ചത്.
അദ്ദേഹത്തിന്റെ മസ്തിഷ്ക മരണത്തിന് ശേഷം, അവയവദാനത്തിന് ഞങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് അനുമതി തേടുകയും അവർ സമ്മതിക്കുകയും ചെയ്തു. തുടർന്ന്, അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.-സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അലീഷ ചൗധരി പറഞ്ഞു.
മഹാഭോയിയുടെ ഹൃദയം കോൽക്കത്തയിലെ ഒരു രോഗിക്കും കരൾ മുംബൈയിലെ മറ്റൊരു രോഗിക്കും മാറ്റിവെക്കുമെന്നും സത്യബ്രത പറഞ്ഞു.
മരണമില്ലാത്ത ഓർമകൾ; കൃഷ്ണ ചന്ദ്ര ഇനി ഇവരിലൂടെ ജീവിക്കും; മസ്തിഷ്ക മരണം സംഭവിച്ച സിആർപിഎഫ് ജവാന്റെ അവയവങ്ങൾ ദാനം ചെയ്തു
