രക്തദാഹിയായ ഡ്രാക്കുള എന്ന് കേട്ടാൽ പേടിക്കാത്ത ആളുകൾ ഇല്ലന്ന് തന്നെ പറയാം. ഡ്രാക്കുളയെ അനശ്വരമാത്തിയ കഥാകൃത്ത് ബ്രാം സ്റ്റോക്കറുടെ മറ്റൊരു പ്രേതകഥ ‘ഗിബെറ്റ് ഹില്‍’ 134 വര്‍ഷത്തിന് ശേഷം വായനക്കാരിലേക്ക് എത്തുന്നു. ഡ്രാക്കുളയ്ക്കും മുൻപാണ് അദ്ദേഹം ഇത് എഴുതിയത്.
അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന ഈ ഗ്രന്ഥം ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനും ആയ ബ്രയാന്‍ ക്ലിയറിയാറാണ് കണ്ടെടുത്തത്. അയര്‍ലൻഡിലെ നാഷണല്‍ ലൈബ്രറിയില്‍ റിസര്‍ച്ച് നടത്തുന്നതിനിടയിലാണ് ക്ലിയർ ബ്രാം സ്റ്റോക്കറുടെ ചെറുകഥ പൊടിതട്ടിയെടുത്തത്. ഡ്രാക്കുള പോലെ ഒരു ഹൊറര്‍ കഥയാണിതും.
ഒരു നാവികനെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കഴുമരത്തില്‍ കെട്ടി തൂക്കിയ കഥ പറയുന്നതാണ് ഗിബെറ്റ് ഹിൽ. ഒക്ടോബര്‍ 28ന് ഡബ്ലിനില്‍ നടക്കുന്ന ബ്രാംസ്റ്റോക്കര്‍ ഫെസ്റ്റിവലില്‍ പ്രകാശനം നടത്തുന്ന പുസ്തകത്തില്‍ ഗിബെറ്റ് ഹില്‍ പുനര്പ്രസിദ്ധീകരിക്കും.