കോവിഡിനെ മാസ്‌ക് കച്ചവടം ! നക്ഷത്രമുള്ള പോലീസ് മാസ്‌ക്കുകള്‍, വസ്ത്രത്തിനനുയോജ്യമായ മാസ്‌കുകള്‍; കേരളത്തില്‍ ബ്രാന്‍ഡഡ് മാസ്‌കുകളുടെ വില്‍പ്പന പൊടിപൊടിക്കുന്നു; വില 100 മുതല്‍ 1000വരെ

കോവിഡ് പ്രതിരോധത്തിനായി പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴയീടാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്.

https://www.instagram.com/p/B_olBCIlEPM/

അതിനാല്‍ത്തന്നെ മാസ്‌കിന് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഈ സാഹചര്യത്തില്‍ ഇതിന്റെ വിപണി സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് വിവിധ കമ്പനികള്‍.

മാസ്‌ക്ക് നിര്‍ബന്ധമാക്കിയപ്പോള്‍ കിട്ടുന്ന ഒരു മാസ്‌ക് വയ്ക്കുക എന്നതായിരുന്നു എല്ലാവരുടെയും ചിന്ത.

https://www.instagram.com/p/B_sBYzxlf-W/

എന്നാല്‍ ഇപ്പോള്‍ വിവിധ ഫാഷനുകളിലുള്ള മാസ്‌ക്കുകള്‍ ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഈ അവസരം മുമ്പില്‍ കണ്ട് ബ്രാന്‍ഡഡ് മാസ്‌കുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ കമ്പനികള്‍ എന്നാണ് വിവരം.

ഈ വര്‍ഷം മാസ്‌കിന് ആവശ്യക്കാര്‍ ഏറുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളും ബാഗ് നിര്‍മ്മാണ കമ്പനികളും നഗരങ്ങളില്‍ പങ്കാളികളെ തേടിത്തുടങ്ങി.

https://www.instagram.com/p/B_2RIwXFQPg/

100 രൂപ മുതല്‍ 1000 രൂപ വരെയാണ് ബ്രാന്‍ഡഡ് മാസ്‌കിന്റെ വില. മൂന്നു പാളി സംരക്ഷണത്തിനു പുറമെ വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെയുള്ള സംരക്ഷണവും നല്‍കുന്ന മാസ്‌കുകളുമുണ്ട്.

പുറത്തെ പാളി ഭംഗിക്ക്, നടുവിലെ പാളി വൈറസ് സംരക്ഷണത്തിന്, അകത്തെ പാളി മുഖത്ത് സുഖം നല്‍കാന്‍ എന്ന രീതിയിലാണ് വില കൂടിയ മാസ്‌കുകളുടെ ഘടന.

https://www.instagram.com/p/B_zoliyFVXr/

അതിനിടെ, കേരളത്തില്‍നിന്നുള്ള കസവ് മാസ്‌കുകളും ഇപ്പോള്‍ ട്രെന്‍ഡായിരിക്കുകയാണ്.

‘വേദിക’യുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡ്ഡുമായ മൈത്രി ശ്രീകാന്ത് ആനന്ദാണ് കേരള കസവ് മാസ്‌കുകളിലൂടെ ഒരുവിഭാഗം ജനങ്ങളെ ദുരിതത്തില്‍നിന്നു മോചിതരാക്കാനുള്ള ശ്രമത്തിനു പിന്നില്‍.

https://www.instagram.com/p/B_xDvqaF4Te/

ബാലരാമപുരത്തെ നെയ്ത്തുതൊഴിലാളികളെ സഹായിക്കുകയെന്ന ഉദ്യമംകൂടി ഇതിനു പിന്നിലുണ്ടെന്ന് മൈത്രി ശ്രീകാന്ത് ആനന്ദ് പറയുന്നു.

ഖാദി, കലംകരി, ബ്ലോക്ക് പ്രിന്റഡ്, ഇകാത് തുടങ്ങിയ തനതായ വസ്ത്രാലങ്കാരരീതികളെ ആഘോഷമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറയുന്നു.

https://www.instagram.com/p/B_mxvwWFJYu/

കേരള പൊലീസിന്റെ മാസ്‌ക് ചലഞ്ചിന്റെ ഭാഗമായി കസവ് മാസ്‌കുകള്‍ വിപണിയിലെത്തി.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കസവ് മാസ്‌കുകള്‍ ഡിസൈന്‍ചെയ്തു നല്‍കി.

https://www.instagram.com/p/B_7gzCxlEH4/

നെയ്ത്തുതൊഴിലാളികളെ സഹായിക്കാനുള്ള ഉദ്യമത്തെ പ്രശംസിച്ച് ശശി തരൂര്‍ എംപി. ‘വേദിക’ തയ്യാറാക്കിയ കസവ് മാസ്‌കിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലും പങ്കുവെച്ചു.

https://www.instagram.com/p/B_1nIOcFWuc/

പല പ്രായത്തിലും പല ജോലികള്‍ ചെയ്യുന്നവര്‍ക്കും വിവിധ വസ്ത്രധാരണ രീതികള്‍ക്കും അനുയോജ്യമായ മാസ്‌കുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഇവയില്‍ മിക്കതും കഴുകി ഉപയോഗിക്കാവുന്നതാണെന്നതും ഇവയുടെ വിപണന സാധ്യത വര്‍ധിപ്പിക്കുന്നു.

Related posts

Leave a Comment