മാന്നാർ:ലോകകപ്പ് ഫുട്ഹോളിന്റെ ആവേശം പല തലത്തിലാണ് നാട്ടിൽ അല തള്ളുന്നത്. കൂറ്റൻ ഫ്ളെക്സുകളും കളിക്കാരുടെ കൂറ്റൻ കട്ടൗട്ടുകളും വച്ച് ഫാൻസുകൾ പിന്തുണ അർപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും ഒരോരുത്തരം സ്വന്തം ടീംമിനു വേണ്ടി വാദിക്കുകയും പരസ്പരം കളിയാക്കി ട്രോളുകളും കമന്റുകളുമായി ആരാധന അറിയിച്ചു.
മറ്റ് ചിലർ സ്വന്തം വാഹനത്തിന്റെ കളർ ഇഷ്ടപ്പെടുന്ന ടീംമിന് വേണ്ടി മാറ്റി. ചിലർ കളി തുടങ്ങിയ നാൾ മുതൽ വാഹനത്തിൽ ഇഷ്ടമുള്ള ടീംമിന്റെ കൊടി കെട്ടുകയും ടീംമിന്റെ ഫോട്ടോ ഒട്ടിക്കുകയും ചെയ്തു. ഇതിൽ നിന്ന് വ്യത്യസ്തമായി ബ്രസീലിന്റെ കട്ട ഫാനായ അനക്സ് സ്വന്തം കടയുടെ പേര് തന്നെ മാറ്റി.
പൈനുമൂട്ടിൽ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ പേര് ബ്രസീലിന്റെ കട എന്നാക്കി മാറ്റി. മാന്നാർ പൈനുംമൂട്ടിലുള്ള അനക്സ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ റഫറി കൂടിയാണ്.