ഭീകരന്‍ സഞ്ചരിച്ച കാറിന്റെ സ്ഥാനം സൈന്യത്തിനു ചോര്‍ത്തി നല്‍കി; ഐഎസിന്റെ പിടിയില്‍ നിന്നും രണ്ട് വര്‍ഷത്തിനു ശേഷം രക്ഷപ്പെട്ട ധീരയായ കുര്‍ദ്ദിഷ് യുവതിയുടെ കഥ

is1തന്നെ ലൈംഗിക അടിമയാക്കി വച്ചിരുന്ന ഭീകരനെ സൈന്യത്തിന്റെ സഹായത്തോടെ കൊന്നതിനു ശേഷം രക്ഷപ്പെട്ട കുര്‍ദ്ദിഷ്   യുവതിയാണ്  ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഭീകരനെ കൊല്ലാനായി അവര്‍ ആവിഷ്‌കരിച്ച തന്ത്രവും ചര്‍ച്ചയാവുകയാണ്. ഫരീദ എന്നറിയപ്പെടുന്ന 27കാരിയാണ് ധീരമായ പ്രവൃത്തിയിലൂടെ ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. ഭീകരന്‍ സഞ്ചരിച്ച കാറിന്റെ സ്ഥാനം കൃത്യമായി സൈനികര്‍ക്ക് പറഞ്ഞു കൊടുത്തതനുസരിച്ച് സൈന്യം ഭീകരന്റെ കാര്‍ ബോംബിട്ടു തകര്‍ക്കുകയായിരുന്നു.

ലൈംഗിക അടിമയായി പിടിച്ചുകൊണ്ടു പോയതിനു ശേഷം ഒരു മൃഗത്തോടു പെരുമാറുന്നതുപോലെയായിരുന്നു ജിഹാദി തന്നോടു പെരുമാറിയതെന്ന് ഫരീദ പറയുന്നു. രക്ഷപ്പെടണമെന്ന ചിന്ത മാത്രമായിരുന്നു എപ്പോഴും മനസ്സില്‍, അങ്ങനെയാണ് സൈനികരുടെ സഹായത്തോടെ ഭീകരനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഭീകരന്റെ കാറിന്റെ കൃത്യമായ സ്ഥാനം രണ്ട് സ്ത്രീകള്‍ വഴിയാണ് ഇറാഖി സൈന്യത്തെ അറിയിച്ചത്. ഫരീദ പറയുന്നു.”ഞങ്ങള്‍ എട്ടു ദിവസം ഒളിച്ചിരുന്നു. ആളുകള്‍ വിചാരിച്ചിരുന്നത് ബോംബാക്രമണത്തില്‍ തകര്‍ന്ന കാറില്‍ ഞങ്ങളുമുണ്ടായിരുന്നെന്നാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്” ജന്മനാടായ കുര്‍ദ്ദിഷ് പ്രദേശത്ത് തിരിച്ചെത്തിയ ഫരീദ പറയുന്നു. തന്നെ ലൈംഗിക അടിമയാക്കിയ  ജിഹാദിയില്‍ നിന്നും കൊടിയ പീഡനമാണേല്‍ക്കേണ്ടി വന്നതെന്നും വാക്കുകള്‍ കൊണ്ട് വിവരിക്കുക അസാധ്യമാണെന്നും ഫരീദ പറയുന്നു.

ഇറാഖിന്റെ വടക്കന്‍ മേഖലയിലുള്ള എര്‍ബിലിലെ അഭയാര്‍ഥി ക്യാമ്പിലാണ് ഫരീദയിപ്പോഴുള്ളത്. ഫരീദ തന്റെ ഭര്‍ത്താവുമായി കൂടിച്ചേരുകയും ചെയ്തു. ഫരീദയെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ പോലീസുകാരനായ ഭര്‍ത്താവ് രാജ്യത്തിന്റെ മറ്റൊരു മേഖലയിലായിരുന്നു.

is2

ഐഎസുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് തുറന്നു പറയാന്‍ ധൈര്യം കാണിച്ച ഫരീദയേപ്പോലെ മറ്റൊരാളാണ് വഹീദ. ഐഎസിന്റെ കൈയ്യില്‍ നിന്നും മൊസൂള്‍ പിടിക്കാന്‍ ആക്രമണം ശക്തമാക്കിയപ്പോഴാണ് മൊസൂളില്‍ നിന്നും വഹീദയെ രക്ഷപ്പെടുത്തുന്നത്. 32 വയസുകാരിയായ വഹീദയ്‌ക്കൊപ്പം അവരുടെ ഏഴു വയസുകാരനായ മകനുമുണ്ടായിരുന്നു. രണ്ടരവര്‍ഷം മുമ്പായിരുന്നു ഭീകരര്‍ അവരെ തട്ടിക്കൊണ്ടു പോയത്. താന്‍ അവിടെ വച്ചു കണ്ട ഒരു കൊച്ചു കുട്ടി താന്‍ ഒരു ചാവേറാണെന്നു വെളിപ്പെടുത്തിയതായി വഹീദ പറയുന്നു. എന്റെ മകന്റെ മുമ്പില്‍ വച്ചാണ് അവര്‍ ആ കുട്ടിയെ ആയുധപരിശീലനം ചെയ്യിപ്പിച്ചതും ശിക്ഷയായി കൂട്ടില്‍ അടച്ചിട്ടതും. വഹീദ ഓര്‍ക്കുന്നു. വഹീദയും മകന്‍ മാറ്റുവും യസീദികളാണ്.

യസീദികളെ വെറുക്കുന്ന ഐഎസുകാര്‍ ആയിരക്കണക്കിന് യസീദികളെയാണ് കൊല്ലുകയും അടിമകളാക്കുകയും ചെയ്തത്. ഇറാക്കിന്‍ വടക്കന്‍ പ്രവിശ്യയിലുള്ള സിഞ്ചാറില്‍ നിന്നും 2014ലാണ് ഐസുകാര്‍ ആ പ്രദേശം കീഴടക്കിയത്. അവിടെയുള്ള ആണുങ്ങളെ വധിച്ച ഭീകരര്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകുയായിരുന്നു. തന്നെ അഞ്ചു പ്രാവശ്യമാണ് അടിമയായി വിറ്റതെന്ന് വഹീദ പറയുന്നു. ഒരു സൗദിക്കാരനാണ് ആദ്യം തന്നെ വാങ്ങിയതെന്നും പിന്നീട് ജോര്‍ദ്ദാന്‍ പോരാളികള്‍ക്ക് തന്നെ വില്‍ക്കുകയായിരുന്നെന്നും വഹീദ പറയുന്നു. ടുണീഷ്യയില്‍ നിന്നുള്ള ഒരു വനിതാ പോരാളിയാണ് തന്നെ രക്ഷിച്ചതെന്ന് വഹീദ പറയുന്നു. തനിക്കു വേണ്ടുന്ന സഹായമെല്ലാം ചെയ്തു തന്നത് അവരാണെന്നും വഹീദ പറഞ്ഞു. മൊസൂളില്‍ മാത്രം 3000 യസീദി വനിതകള്‍ ഐഎസിന്റെ അടിമകളായിക്കഴിയുന്നുണ്ടെന്ന് വഹീദ വ്യക്തമാക്കി. ഇവരില്‍ എത്രപേര്‍ ഇപ്പോള്‍ അവിടെയുണ്ടെന്നും എത്ര പേരെ സിറിയയിലേക്കു കൊണ്ടു പോയെന്നും ആര്‍ക്കുമറിയില്ലെന്ന് വഹീദ പറയുന്നു. മൊസൂള്‍ ഉടന്‍ തന്നെ സൈന്യം തിരികെപ്പിടിക്കുമെന്നും ഇതോടെ യസീദികളുടെ മോചനം സാധ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് വഹീദ.

Related posts