തെന്നിന്ത്യന്‍ താര സുന്ദരി ശ്രീയ ശരണും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയും പ്രണയത്തിലാണെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ട് മാസങ്ങളായി. മുംബൈയിലെയും ചെന്നൈയിലെയും ഹോട്ടലുകളില്‍ ഇരുവരും കറങ്ങിനടക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അന്ന് വാര്‍ത്തയോട് ശ്രീയ പ്രതികരിച്ചത് സൗഹൃദത്തിന്റെ നിറം നല്‍കിയായിരുന്നു. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ബ്രാവോയുടെയും മറുപടി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഇരുവരും അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് വിവാഹിതരാകുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രാവോയെ കല്യാണം കഴിക്കുന്നതില്‍ ശ്രിയയുടെ വീട്ടുകാര്‍ക്ക് താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വീട്ടുകാര്‍ കടുത്ത എതിര്‍പ്പിലാണെന്നും താരം നിരാശയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കില്‍ ബാലകൃഷ്ണയുടെ 100ാമത് ചിത്രത്തിലെ നായികയാണ് ശ്രീയ ഇപ്പോള്‍. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് താരം കാണുന്നത്. എന്നാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ താരത്തിന്റെ കരിയറിനെയും ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും മുന്‍നിര ചിത്രങ്ങള്‍ ശ്രീയയ്ക്ക് നഷ്ടമായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയ്ക്കുവേണ്ടി കളിക്കാന്‍ ബ്രാവോ എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ചെന്നൈ സൂപ്പര്‍കിംഗ്സ് ഉടമയായിരുന്ന എന്‍. ശ്രീനിവാസന് സംഘടിപ്പിച്ച ഒരു പാര്‍ട്ടിക്കിടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. ചെന്നൈയുടെ മിക്ക മത്സരങ്ങളിലും ശ്രിയ ഗാലറിയിലെ സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെ പോര്‍ട്ട് ഓഫ് സ്പെയിനിലേക്ക് ശ്രിയ നടത്തിയ യാത്രകള്‍ ബ്രാവോയെ കാണാന്വേണ്ടിയായിരുന്നുവെന്നാണ് സൂചന.