ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിന്‍ഡീസ് താരം ഡെയ്ന്ബ്രാവോ വളരെയധികം ആരാധകരുള്ളയാളാണ്. ക്രിക്കറ്റിനു പുറമേ സംഗീതവും നൃത്തവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ബ്രാവോ പണ്ടേ തെളിയിച്ചതാണ്.
എന്നാല്‍ സിഎസ്കെയിലെ സഹതാരം ഹര്ഭജന് സിംഗിനോട് ബ്രാവോ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിനെക്കുറിച്ചായിരുന്നു ബ്രാവോയുടെ ആ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
ഹര്ഭജന് നടത്തുന്ന വെബ് ഷോയിലാണ് ഇഷ്ടപ്പെട്ട സിനിമാ താരത്തെ കുറിച്ച് ഹര്ഭജന് ബ്രാവോയോട് ചോദിച്ചത്. ദീപിക പദുക്കോണ്‍ എന്ന് പറയാന്‍ 34കാരനായ ബ്രാവോയ്ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.
തനിക്ക് ദീപികയോട് ആകര്‍ഷണം തോന്നിയ കാര്യങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ആദ്യമായി ദീപികയെ കണ്ടത്. അന്ന് തൊട്ട് തനിക്ക് ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന് ബ്രാവോ പറഞ്ഞു.
വീണ്ടും കാണണമെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു. ‘എനിക്ക് അവരെ വീണ്ടും കാണണം. പക്ഷെ ഇത്തവണ എനിക്ക് അവരോട് സംസാരിക്കണം. അത് എന്റെ ഒരു സ്വപ്നമാണ്’, ബ്രാവോ കൂട്ടിച്ചേര്‍ത്തു.
‘2006ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ ഇരുന്ന് ടിവി കാണുമ്പോഴാണ് ഒരു സോപ്പിന്റെ പരസ്യം കണ്ടത്. ദീപിക പദുക്കോണാണ് അതെന്ന് പിന്നീടാണ് അറിഞ്ഞത്.
2006 മുതല്‍ അവര്‍ എന്റെ തലയ്ക്ക് അകത്തുണ്ട്’, ബ്രാവോ പറഞ്ഞു. എന്തുകൊണ്ടാണ് പിന്നീട് വെസ്റ്റ് ഇന്‍ഡീസില്‍ ‘മറ്റൊരു ദീപികയെ’ ബ്രാവോയ്ക്ക് കാണാന്‍ കഴിയാതിരുന്നതെന്ന് ഹര്ഭജന് തിരിച്ച് ചോദിച്ചു. ദീപികയെ പോലെ ദീപിക മാത്രമേയുള്ളൂ എന്നായിരുന്നു ബ്രാവോയുടെ മറുപടി.