കോൽക്കത്ത: ലാറ്റിനമേരിക്കൻ വന്പൻമാരായ ബ്രസീൽ അണ്ടർ 17 ലോകകപ്പ് സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനിയെ തകർത്താണ് ബ്രസീൽ സെമിയിൽ ഇടംപിടിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ബ്രസീലിന്റെ തിരിച്ചുവരവ്.
21-ാം മിനിറ്റിൽ ജാൻ ഫിയറ്റ് അർപാണ് ജർമനിക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ 70-ാം മിനിറ്റുവരെ തോൽവി മുന്നിൽകണ്ട ബ്രസീൽ രണ്ടു ഗോളുകൾ ഒരുമിച്ചടിച്ച് സെമിയിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. 71-ാം മിനിറ്റിൽ വീവേഴ്സനും 77-ാം മിനിറ്റിൽ പൗളീഞ്ഞോയും ജർമൻ വലയിൽ പന്തെത്തിച്ചു.