മനോസ്: ബ്രസീലിനെതിരെ ഇന്ത്യൻ വനിതകൾക്ക് വൻ തോൽവി. ഇന്ത്യയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ബ്രസീൽ വനിതകൾ പരാജയപ്പെടുത്തി. മനീഷ കല്യാൺ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്.
കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീൽ ലീഡ് സ്വന്തമാക്കി. എന്നാൽ ഏഴാം മിനിറ്റിൽ ഇന്ത്യക്കായി മനീഷ പുതു ചരിത്രംരചിച്ചു.
കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഇന്ത്യയുടെ ഗോൾ. മധ്യവരയിൽ പന്ത് ലഭിച്ച മനീഷ ഇടത് പാർശ്വത്തിലൂടെ ഒറ്റയ്ക്കു മുന്നേറി. ബോക്സിലേക്ക് കടന്ന മനീഷയുടെ സൂപ്പർ ഫിനീഷ്. ഇന്ത്യക്ക് സമനില.
എന്നാൽ പിന്നീട് ബ്രസീൽ പെൺകുട്ടികൾ ഇന്ത്യയെ നിലംതൊടാൻ അനുവദിച്ചില്ല. ഇന്ത്യൻ വലയിൽ അഞ്ച് ഗോളുകൾ കൂടി നിക്ഷേപിച്ച് ലോകറാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള ബ്രസീൽ വിജയം ആധികാരികമാക്കി.
നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യ ഇനി ഞായറാഴ്ച ചിലിയെ നേരിടും. ഡിസംബർ ഒന്നിന് വെനിസ്വലയാണ് ഇന്ത്യയുടെ എതിരാളികൾ.
ഗോൾ മഴ പെയ്യിച്ച് ബ്രസീസിൽ പെൺകുട്ടികൾ; ഇന്ത്യക്ക് ആറു ഗോൾ തോൽവി