അബുദാബി: തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ജയിക്കാനാവാതെ വലഞ്ഞ ബ്രസീൽ വിജയവഴിയിലേക്ക് തിരിച്ചെത്തി. രാജ്യാന്തര സൗഹൃദമത്സരത്തിൽ ക്ഷിണകൊറിയയെ കാനറികൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഡി ലിമ, കുട്ടീഞ്ഞോ, ഡാനിലോ എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോൾ നേടിയ ബ്രസീൽ രണ്ടാം പകുതിയിൽ ഗോൾ എണ്ണം മൂന്നാക്കിയുയർത്തി.
ജൂലൈയിൽ കോപ അമേരിക്ക കപ്പ് സ്വന്തമാക്കിയതിനു ശേഷം ബ്രസീലിന് ഒരു മത്സരത്തിൽപോലും ജയിക്കാനായിരുന്നില്ല. ചിരവൈരികളായ അർജന്റീനയും കഴിഞ്ഞ ദിവസം ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു.