ദോഹ: നെയ്മറില്ലാത്തതിന്റെ ആശങ്ക ബ്രസീലിന് ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇന്ന് കാമറൂണിനോട് വിജയിക്കുകയോ സമനില നേടുകയോ ചെയതാല്‍ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരാകും. എന്നാല്‍ പ്രീക്വാര്‍ട്ടര്‍ മുതല്‍ ദുര്‍ഘടം പിടിച്ചപാതയാണ് മുന്നിലുള്ളത്.
ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാംസ്ഥാനത്തുള്ള പോര്‍ച്ചുഗല്‍ ഇന്ന് നടക്കുന്ന ദക്ഷിണകൊറിയയുമായുള്ള മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ എതിരാളിയായി വരിക പോച്ചുഗലായിരിക്കും.
അതായത് നിലവിലെ സാഹചര്യത്തില്‍ ഘാന, ഉറുഗ്വേ, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരില് ഒരാളുമായിട്ടായിരിക്കും ബ്രസിലീന്റെ മല്‍സരം. അതുകഴിഞ്ഞാല്‍ എല്ലാം ശരിയാവുകയാണെങ്കില്‍ സ്പെയിന്- ബ്രസീല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനും സാധ്യതയുണ്ട്.
അതേസമയം അര്‍ജന്റീനയ്ക്ക് മുന്നില്‍ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ , അമേരിക്ക, നെതര്‍ലാന്‍ഡ് ഇവരിലൊരാളായിരിക്കും എതിരാളികള്‍.കണക്കൂകുട്ടി കാത്തിരിക്കുകയാണ് ആരാധകര്‍ . നോക്കൗട്ടല്ലേ… ഒന്നുപതറിയാല് എല്ലാം തീര്‍ന്നു.