റിയോ ഡി ജനീറോ: അർജന്റീന – ബ്രസീൽ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ആരാധകർ തമ്മിലടിച്ച സംഭവത്തിൽ ഫിഫ കടുത്ത നടപടിക്കൊരുങ്ങുന്നു. മാറക്കാനയിൽ മത്സരം തുടങ്ങും മുന്‍പ് അർജന്റീനയുടെ ആരാധകരെ ബ്രസീൽ ആരാധകർ ആക്രമിക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് അർജന്റീന ടീം കളിക്കളം വിട്ടുപോയിരുന്നു. ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുക എന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്.
മാറക്കാനയിലെ ബ്രസീൽ-അര്‍ജന്റീന പോരാട്ടത്തിന്റെ കിക്കോഫിന് തൊട്ടുമുമ്പാണ് ഗ്യാലറിയിൽ ആരാധകര്‍ ഏറ്റുമുട്ടിയത്.
ദേശീയഗാന സമയത്ത് ബ്രസീൽ ആരാധകര്‍ കൂക്കിവിളിച്ചെന്നും എവേ ടീമിന് അനുവദിച്ച സ്ഥലം കൂടി കൈയേറാൻ ശ്രമിച്ചെന്നും അര്ജന്റീനയുടെആരാധകര് ആരോപിച്ചു. ഗ്യാലറിയിലെ അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് അരമണിക്കൂറോളം താമസിച്ചാണ് ബ്രസീല്‍-അര്‍ജന്റീന മത്സരം തുടങ്ങിയത്.