ബ്രസീലിയ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് സില്‍വ നിലവിലുള്ളത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്നാണ് 79കാരനായ സില്‍വയ്ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായത്. വീഴ്ചയ്ക്കുശേഷം യാത്രകള്‍ ഒഴിവാക്കിയിരുന്നു. തലവേദന അസഹീനമായതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചത്. പ്രായാധിക്യമുള്ളതിനാല്‍ പ്രസിഡന്റിന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.