നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഘടകമാണ് റൊട്ടി. ഇത് സ്വാദിഷ്ടമായ കറികളോടൊപ്പമോ അല്ലെങ്കിൽ സാൻഡ്‌വിച്ചുകൾ ആക്കിയോ കഴിക്കാൻ സാധിക്കും. അധിക സ്റ്റോക്ക് ഇരുന്നാൽ കേട് വരുന്നതിനാൽ സൂപ്പർമാർക്കറ്റുകളിലേക്കും പ്രാദേശിക സ്റ്റോറുകളിലേക്കും ബ്രെഡ് ഡെലിവറി ദിവസേന നടക്കുന്നുണ്ട്.
ഭക്ഷണ ട്രക്കുകൾ നമ്മുടെ അടുത്തുള്ള പലചരക്ക് കടകളിലേക്ക് റൊട്ടി, പാൽ, തൈര് തുടങ്ങിയ അവശ്യവസ്തുക്കൾ എത്തിക്കുന്നത് നാമെല്ലാവരും കണ്ടിട്ടില്ലേ? ഒരു ചെറിയ മാർക്കറ്റ് കവർ ചെയ്യുമ്പോൾ ട്രക്കിന് പകരം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ സൈക്കിൾ ചവിട്ടി ഒരാൾ തലയിൽ വലിയ ബ്രെഡ് ബാലൻസ് ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. ഇത് മിക്കവാറും അസാധ്യമാണെന്ന് തോന്നുമെങ്കിലും തന്‍റെ ശ്രദ്ധേയമായ ബാലൻസിങ് കഴിവുകൾ ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് ഡെലിവറി ബോയ്.
ഈജിപ്തിലെ കെയ്‌റോയിൽ നിന്നുള്ള ഒരാൾ തിരക്കേറിയ റോഡിലൂടെ സൈക്കിൾ ചവിട്ടുന്നത് വീഡിയോയിൽ കാണാം. ബ്രെഡ് നിറച്ച നീളമുള്ള ഇരുനിലകളിലായുള്ള ഒരു തടി റാക്ക് അയാളുടെ തലയിലുണ്ട്. തടികൊണ്ടുള്ള റാക്ക് താങ്ങാൻ കൈകൾ ഉപയോഗിക്കുമ്പോൾ സൈക്കിൾ സുഗമമായി ചവിട്ടാനും അയാൾക്ക് സാധിക്കുന്നുണ്ട്.
തിരക്കേറിയ റോഡിലൂടെ അനായാസമായാണ് ഇത്തരത്തിൽ അയാൾ യാത്ര ചെയ്യുന്നത്. വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. ബാലൻസ് ചെയ്ത് പോകുന്ന ഡെലിവറി ബോയിയെ പ്രശംസിച്ച് നിരവധി പേരാണ് കമന്‍റിട്ടത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക