രാമപുരം: കേരളത്തിലുടനീളം മുപ്പതിൽപരം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ഏഴാച്ചേരി കുന്നേല്‍ വിഷ്ണു പ്രശാന്തി (30)നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ മാസം 22നു രാമപുരം കൂടപ്പുലം ഭാഗത്ത് നടന്നുവരികയായിരുന്ന രാമപുരം സ്വദേശിനിയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒറ്റപ്പാലത്തുനിന്നു പിടികൂടിയത്. ഇയാള്‍ക്ക് പാലാ, വിയ്യൂര്‍ സ്റ്റേഷനുകളില്‍ അടിപിടിക്കേസും മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെര്‍പ്പുളശേരി സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളുമുണ്ട്.
ബൈക്കില്‍ കറങ്ങിനടന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി. പാലാ ഡിവൈഎസ്പി എ.ജെ. തോമസ്, എസ്എച്ച്ഒ എം.എസ്. ജിഷ്ണു, എസ്ഐ പി.വി. മനോജ്, സിപിഒമാരായ ജോബി ജോസഫ്, സി. രഞ്ജിത്ത്, ജോഷി മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.