ഒരു ലക്ഷത്തി നാൽപത്തിരണ്ടായിരം രൂപയ്ക്കു നിർമിച്ച ബ്രേക്ക് ദി ചെയിൻ എന്ന സിനിമ ഡിസംബർ 23 ന് ഒടിടി പ്ലാറ്റ് ഫോമിൽ പ്രദർശനത്തിനെത്തുന്നു. 2018ൽ പുറത്തിറങ്ങിയ ഒന്നാം സാക്ഷി എന്ന സിനിമയ്ക്ക് ശേഷം കോവിഡ് മഹാമാരി പ്രമേയമാക്കി കുടുംബ പശ്ചാത്തലത്തിൽ പ്രേമാലയ പിക്ച്ചേഴ്സിന്റെ ബാനറിൽ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ വിനോദ് മണാശേരിയാണ് ചിത്രം നിർമിച്ച് സംവിധാനം ചെയ്തത്.
ഗാനങ്ങൾക്ക് പ്രാധാന്യമുള്ള ഈ സിനിമയിൽ കൈതപ്രം ദാമോദരൻ എഴുതിയ ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ ഗായകരായി പാടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പിന്നണി ഗായകരായ നിഷാദ്, സജിത്ത്, ആതിര എന്നിവർക്കൊപ്പം സദൻ കേച്ചേരി, കിഷോർ പൊറ്റശേരി, അഭിഷ വിനോദ്, വിനോദ് മണാശേരി എന്നിവരും കോറസിൽ എട്ടോളം പുതുമുഖങ്ങളും പാടുന്നു.
ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവയോടൊപ്പം മൂന്നുഗാനങ്ങളുടെ രചനയും വിനോദ് മണാശേരി നിർവഹിക്കുന്നു.
വിഷ്ണുവും പഞ്ചമി മനോജുമാണ് നൃത്ത സംവിധായകർ. ജയരാജ് കോഴിക്കോട്, വിനോദ് കോഴിക്കോട്, വൈശാഖ്, ഇല്ലിക്കെട്ട് നന്പൂതിരി, പുഷ്പ കൊടുവള്ളി, രത്നകല, റുബിനാരാജൻ, അഞ്ജന ഷിബു, സോനം മുനീർ, ജയ്നാ ജോർജ്, ദേവിക സജീഷ്, റിതു നന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സംഗീതം സലാം വീരൊളി എഡിറ്റിംഗ് അഭിജിത്ത് പി. അസോസിയേറ്റ് ഗിരീഷ് മുക്കം, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, മേക്കപ്പ് പ്രബീഷ് വേങ്ങേരി, വസ്ത്രാലങ്കാരം ബിനോയ്, ഹെലികേം സ്റ്റിൽസ് സുജിത്ത് കാരാട്, കലാസംവിധാനം ഷാജു ഇടപ്പറ്റ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മണിമാന്പറ്റ, ഡിസൈനർ കെ.പി. വസന്തരാജ്, കോ പ്രൊഡ്യൂസേഴ്സ് സുനിൽ മാന്പറ്റ സുന്ദരൻ കെ, ജയ്നജോർജ്, അപ്പുണ്ണി നീലേശ്വരം, ബാബു കറുത്ത പറന്പ്. -ദേവസിക്കുട്ടി