ഉയർന്ന തോതിൽ സ്നാർബുദസാധ്യതയുള്ള ഗ്രൂപ്പുകളുടെ സ്ക്രീനിംഗിനാണ് ഏറെ പ്രാധാന്യം നല്കേണ്ടത്.
അത്തരം ചില ഗ്രൂപ്പുകൾ
1. പാരന്പര്യമായിത്തന്നെ ഒവേറിയൻ/ ഗർഭാശയ കാൻസർ പാരന്പര്യമുള്ള സ്ത്രീകൾ
2. മുന്പ് സ്തനാർബുദം ബാധിച്ചവർ
3. നിലവിൽ കുടുംബത്തിൽ സ്തനാർബുദമുള്ള സ്ത്രീകൾ
4. ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ (ER/PR/HER2 -ve) ഉള്ള സ്ത്രീകളുടെ പെണ്മക്കളും സഹോദരങ്ങളും. ഇവർക്ക് വളരെ നേരത്തേ തന്നെ പരിശോധനകൾ ആവശ്യമാണ്
5. HER2 positive tumor സ്നാർബുദം ബാധിച്ചയാളിന്റെ ഏറ്റവും അടുത്ത( 1st degree relative) സ്ത്രീകളായ ബന്ധുക്കൾ
6. BRCA1, BRCA 2 സ്തനാർബുദം ബാധിച്ചയാളിന്റെ ഏറ്റവും അടുത്ത (1st degree relatives )സ്ത്രീകളായ ബന്ധുക്കൾക്കും 20 കളിൽത്തന്നെ പരിശോധനകൾ ആവശ്യം.
പ്രത്യേക ശ്രദ്ധയ്ക്ക്
* 20 നും 40നും ഇടയിൽ പ്രായമുളള സ്ത്രീകൾ മാസത്തിൽ ഒരു തവണയെങ്കിലും സ്വയം സ്തനപരിശോധന നടത്തണം. സ്തനത്തിൽ തടിപ്പുകളോ മുഴകളോ തൊട്ടറിയാൻ കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ഫിസിഷ്യന്റെ ശ്രദ്ധയിൽപ്പെടുത്തുക. മൂന്നു വർഷത്തിലൊരിക്കൽ ഡോക്ടറുടെ മേൽനോട്ടത്തിലുളള ശാരീരിക പരിശോധനയ്ക്കു വിധേയമാകണം.
* 40 വയസിനു മേൽ പ്രായമുളള സ്ത്രീകൾ വർഷത്തിൽ ഒരുതവണ മാമോഗ്രാം ടെസ്റ്റിനു വിധേയമാകണം. സ്തനാർബുദചരിത്രമുളള കുടുംബങ്ങളിലെ സ്ത്രീകൾ 40 വയസിനു മുന്പുതന്നെ കാൻസർ വിദഗ്ധനുമായി ചർച്ചചെയ്ത് സ്ക്രീനിംഗ് ടെസ്റ്റുകൾക്കു വിധേയമാകണം.
* 40 വയസിനു മേൽ പ്രായമുളളവർ മാസം തോറും സ്വയം സ്തനപരിശോധന നടത്തണം. കൂടാതെ വർഷത്തിലൊരിക്കൽ ഡോക്ടറുടെ മേൽനോട്ടത്തിൽ ശാരീരിക പരിശോധനയ്ക്കു വിധേയമാകണം. വർഷം തോറും മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
അതിജീവനം
ഫലപ്രദമായ ചികിത്സയ്ക്കു വിധേയമായ 90 ശതമാനം സ്തനാർബുദബാധിതരിലും സാധാരണയായി ചുരുങ്ങിയത് അഞ്ചു വർഷം വരെ രോഗം വീണ്ടെടുക്കാറില്ല. ചിലരിൽ ജീവിതകാലയളവിൽ പിന്നീടൊരിക്കലും രോഗം മടങ്ങിവരില്ല. സ്തനാർബുദം തുടക്കത്തിൽത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ സ്വീകരിച്ചവരിലാണ് അതിജീവന സാധ്യത കൂടുന്നത്. സ്തനാർബുദം മറ്റ് അവയവങ്ങളിലേക്കു ബാധിക്കാത്തവരിലും അതിജീവനസാധ്യതയേറും.
ബ്രസ്റ്റ് പ്രിസർവേഷൻ
ബ്രസ്റ്റ് പ്രിസർവേഷൻ(സ്തനം നിലനിർത്തിത്തന്നെ സ്തനാർബുദത്തിനു സർജറി നടത്തുന്നു), ബ്രസ്റ്റ് റീകണ്സ്ട്രക്്ഷൻ(സ്തന പുനർനിർമാണം), കോസ്മെറ്റിക് കാൻസർ സർജറി(സ്തനസൗന്ദര്യം നിലനിർത്തുന്ന സർജറി) എന്നിവയാണ് ബ്രസ്റ്റ് കാൻസർ ചികിത്സാരംഗത്തെ ആധുനിക രീതികൾ. സ്തനാർബുദത്തിനു ചികിത്സയായി സ്തനം നീക്കം ചെയ്യൽ സർജറിക്കു വിധേയമാകണമെന്ന നിർദേശം കിട്ടിയാലുടൻ രണ്ടാമതൊരു അഭിപ്രായത്തിനു കൂടി കാതോർക്കണം.
സ്തനം നിലനിർത്തിത്തന്നെ സ്തനാർബുദത്തിനു നടത്തുന്ന സർജറിക്കാണ് (തോമസ് ടെക്നിക്)ഇന്നു പ്രചാരമേറുന്നത്. സാധ്യമായ എല്ലാ കേസുകളിലും സ്തനം നിലർത്തിക്കൊണ്ടുതന്നെ ഒരു പ്രത്യേക ഭാഗത്തുമാത്രം വ്യാപിച്ച കാൻസർകോശങ്ങളെ നീക്കം ചെയ്യുന്നു. പരന്പരാഗത സർജറി മാസെക്ടോമി ആഗോളതലത്തിൽ തന്നെ പഴഞ്ചനായി മാറിയിരിക്കുന്നു. മാസെക്ടമിക്കു വിധേയമായവർക്കും സെക്കൻഡറി ബ്രസ്റ്റ് റീ കണ്സ്ട്രക്ഷനുളള സംവിധാനവും ഇന്നു നിലവിലുണ്ട്.
തെറ്റിദ്ധാരണകൾ ഒഴിവാക്കാം
തെറ്റിദ്ധാരണ 1 – പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
വാസ്തവം – എല്ലാ സ്ത്രീകൾക്കും സ്തനാർബുദസാധ്യതയുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദസാധ്യത കൂടുമെന്നുമാത്രം. എന്നാൽ, 30 വയസിൽ താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദസാധ്യത കൂടുന്നതായി ലോകാരോഗ്യസംഘടനയുടെ പഠനങ്ങളുണ്ട്.
തെറ്റിദ്ധാരണ 2 – സ്തനാർബുദ ചരിത്രമുള്ള കുടുംബത്തിലെ സ്ത്രീകൾക്കു മാത്രമാണ് സ്തനാർബുദം ഉണ്ടാകുന്നത്
വാസ്തവം- 10 മുതൽ 15 ശതമാനം സ്തനാർബുദങ്ങൾക്കു മാത്രമാണ് പാരന്പര്യം ഒരു ഘടകമായി കണ്ടുവരുന്നത്. 85 – 90 ശതമാനം സ്തനാർബുദങ്ങൾക്കും പാരന്പര്യം ഒരു ഘടകമല്ല. എന്നാൽ ജീവിതശൈലീ വ്യതിയാനം, വ്യായാമക്കുറവ്, അമിതവണ്ണം, ഹോർമോണ് സന്തുലനത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയെല്ലാം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
തെറ്റിദ്ധാരണ 3 – പാരന്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകൾ ഇല്ലാത്തവർക്കു സ്തനാർബുദം വരില്ല.
വാസ്തവം – പാരന്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകൾ ഇല്ലാത്ത സ്ത്രീകൾക്കും സ്തനാർബുദം ബാധിക്കാം. പാരന്പര്യമായി വ്യതിയാനം സംഭവിച്ച അത്തരം ജീനുകളുടെ സാന്നിധ്യം സ്തനങ്ങൾ, അണ്ഡാശയം എന്നിവയിലെ കാൻസർസാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്
തെറ്റിദ്ധാരണ 4 – സ്തനാർബുദം പൂർണമായും തടയാനാകും
വാസ്തവം – വ്യത്യസ്തങ്ങളായ പല കാരണങ്ങൾ കൊണ്ടാണു സ്തനാർബുദം ഉണ്ടാകുന്നത്. ഇവ പൂർണമായും കണ്ടെത്താനാകാത്തതിനാൽ സ്തനാർബുദം പൂർണമായും തടയാൻ വഴിയേതുമില്ല.പക്ഷേ, ആരോഗ്യകരമായ ജീവിതശീലങ്ങൾ പാലിക്കുന്നതിലൂടെ സ്തനാർബുദസാധ്യത ഒരുപരിധിവരെ കുറയ്ക്കാനാവും. ഉയർന്ന സ്തനാർബുദസാധ്യത സ്ഥിരീകരിച്ചവരിൽ ടമോക്സിഫെൻ, റാലോക്സിഫീൻ എന്നീ മരുന്നുകളുടെ സഹായത്തോടെ റിസ്ക് കുറയ്ക്കാം. സ്തനാർബുദം തടയുന്നതിനു കുർക്യുമിൻ ടാബ്് ലറ്റുകളും ഫലപ്രദം
തെറ്റിദ്ധാരണ 5 – വർഷംതോറും മാമോഗ്രാം സ്ക്രീനിംഗിനു വിധേയമാകുന്നവർക്കു റേഡിയേഷൻ അധിമായി ഏൽക്കേണ്ടിവരുന്നു. അത് കാൻസറിന് ഇടയാക്കുന്നു
വാസ്തവം എല്ലാവരും വർഷംതോറും മാമോഗ്രാമിന് വിധേയമാണ്ടേതില്ല. ചില പ്രത്യേക തരം റിസ്ക് ഘടകങ്ങൾ ഉള്ളവർ മാത്രമാണ് വിദഗ്ധ ചികിത്സകന്റെ നിർദേശപ്രകാരം മാമോഗ്രാമിനു വിധേയമാകേണ്ടത്.
മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകുന്പോൾ ഏല്ക്കേണ്ടിവരുന്നതു നേരിയ തോതിലുളള റേഡിയേഷൻ മാത്രമാണ്. അതു സുരക്ഷിതമെന്നാണ് കരുതപ്പെടുന്നത്്. കാൻസർസാധ്യത മുൻകൂട്ടി കണ്ടെത്തുന്നതിനു വേണ്ടി നേരിയ അളവിലുള്ള റേഡിയേഷൻ ഏൽക്കേണ്ടി വരുന്നതു കാര്യമാക്കാനില്ല.
റിസ്ക് ഘടകങ്ങൾ ഇല്ലാത്ത ആളുകളിൽ ആർത്തവ വിരാമത്തിനുശേഷം എടുക്കുന്ന ആദ്യ തവണത്തെ മാമോഗ്രാം നോർമൽ ആണെങ്കിൽ അടുത്ത മാമോഗ്രാം അഞ്ച് വർഷത്തിനുശേഷം മാത്രമേ ആവശ്യപ്പെടാറുള്ളു. എന്നാൽ അവർ എല്ലാ വർഷവും അൾട്രാസൗണ്ട് സ്കാനിംഗിനു വിധേയമാകുന്നതു നന്നായിരിക്കും.
തെറ്റിദ്ധാരണ 6 – മുലയൂട്ടൽ സ്തനാർബുദസാധ്യത കൂട്ടുന്നു
വാസ്തവം വാസ്തവത്തിൽ മുലയൂട്ടൽ സ്തനാർബുദസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും പ്രീമെനോപോസൽ സ്തനാർബുദസാധ്യത കുറയ്ക്കുന്നു. മുലയൂട്ടുന്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലാക്ടിൻ ഹോർമോണ് സ്നങ്ങൾക്കു സംരക്ഷണകവചമാകുന്നു.