ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% – 3% വരെയാണ്. 20 വയസിനു താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. ആകെയുള്ള ബ്രസ്റ്റ് കാന്‍സറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു.
- സ്ക്രീനിംഗ് ടെസ്റ്റുകൾ
കാന്‍സറിനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നതിനായി ഒക്ടോബര്‍ ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസമായി ഡബ്ലുഎച്ച്ഒ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സിക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. ഈ വര്‍ഷത്തെ സ്തനാര്‍ബുദ അവബോധ മാസത്തിന്റെ വിഷയം ‘ആരും സ്തനാര്‍ബുദത്തെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല’ എന്നാണ്.
- എന്തുകൊണ്ട്..?
പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അര്‍ബുദം പിടിപെടുന്നത്, നിരവധി ജീവിത സാഹചര്യങ്ങളും ചില ജനിതക കാരണങ്ങളുമാ ണ് കാന്‍സര്‍ ഉണ്ടാക്കുന്നത്. കാരണങ്ങളെരണ്ടായി തരം തിരിക്കാം.
1. പ്രതിരോധിക്കാവുന്നത്
2. പ്രതിരോധിക്കാനാവാത്തത്
- പ്രതിരോധിക്കാവുന്നത് (Preventable)
അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് estradiol എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ കാന്‍സറിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാമം അമിത കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സ്ത്രീകളിലാണ് മാനസിക പിരിമുറുക്കം കൂടുതലായി കാണപ്പെടുന്നത്.
- സ്തനാർബുദം; തുടക്കത്തിൽ കണ്ടെത്തിയാൽ…
ആധുനിക ജീവിത സൗകര്യങ്ങളും അമിതഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മര്‍ദവും വിവിധതരം കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
- കീടനാശിനിയുടെ സാന്നിധ്യം
അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ, ആഹാരത്തിന് നിറവും രുചിയും നല്കുന്ന കെമിക്കല്‍സ്, ഭക്ഷ്യവസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പാന്മാസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന പലവിധത്തിലുള്ള കാന്‍സര്‍ രോഗങ്ങൾ വര്‍ധിച്ചുവരികയാണ്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എസ്. പ്രമീളാദേവി
കൺസൾട്ടന്റ്,ജനറൽ സർജറി,
എസ്യുടി ഹോസ്പിറ്റൽ,പട്ടം, തിരുവനന്തപുരം