പരസ്യവാചകമല്ല… കുരുന്നുകള്‍ക്ക് നീരാട്ട് ഇനി അമ്മിഞ്ഞപ്പാലില്‍; മുലപ്പാലില്‍ നിന്ന് ബേബിസോപ്പ്

Breast_soap01

ജീവാമൃതമായ മുലപ്പാലിന്റെ ഗുണഗണങ്ങളാല്‍ സമ്പുഷ്ടമായ സോപ്പ്. ഏതെങ്കിലും സോപ്പിന്റെ പരസ്യവാചകമല്ല ഇത്. മുലപ്പാല്‍ കൊണ്ട് ബേബി സോപ്പ് നിര്‍മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സ്വദേശിയായ യുവതി. രണ്ടു കുട്ടികളുടെ അമ്മയായ ജാസ്മിന്‍ ഒവര്‍ട്ടണ്‍ എന്ന 37 കാരിയാണ് മുലപ്പാലിന്റെ വാണിജ്യസാധ്യത തിരിച്ചറിഞ്ഞത്.

ജാസ്മിന്റെ സഹോദരി ക്രിസ്റ്റലിന്റെ സഹായത്തോടെയാണ് സ്‌പെഷല്‍ സോപ്പ് നിര്‍മിക്കുന്നത്. മുലപ്പാല്‍ തണുപ്പിച്ച് ശേഖരിച്ചു വച്ചതിന് ശേഷം പ്രകൃതിദത്ത എണ്ണകളും സൂഗന്ധ വസ്തുക്കളും ചേര്‍ത്താണ് ഇതിന്റെ നിര്‍മാണം. രാസവസ്തുക്കള്‍ അമിതമായി ചേര്‍ത്ത സോപ്പുകള്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ചര്‍മത്തിന് ദോഷകരമാണെന്നും കുട്ടികളുടെ ആരോഗ്യത്തിനു മുലപ്പാല്‍ സോപ്പ് ഏറെ അനുയോജ്യമാണെന്നും ക്രിസ്റ്റീന പറയുന്നു. സോപ്പിന് ആവശ്യക്കാരേറിയതോടെ വലിയതോതില്‍ സോപ്പ് നിര്‍മ്മിക്കാനാണ് ജാസ്മിന്റെ പദ്ധതി.

Breast_soap02

Related posts