ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുന്നു. പിങ്ക് മാസം എന്ന് അറിയപ്പെടുന്ന ഒക്ടോബര്‍ മാസം സ്താനാര്‍ബുദ ബോധവത്ക്കരണ മാസമായും അറിയപ്പെടുന്നു.
ഇപ്പോഴിതാ അതിന്റെ ഭാഗമായി സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
“ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുള്ള ഒരു ലക്ഷ്യത്തിനായി ഞങ്ങൾ പുതിയ ഉയരങ്ങളിലെത്തുകയാണ്.
സ്തനാർബുദ കാരണങ്ങളെക്കുറിച്ചുള്ള അവബോധവും പ്രവർത്തനവും പ്രചരിപ്പിക്കുന്നതിൽ തങ്ങളോടൊപ്പം ചേരൂ, നമുക്ക് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കാൻ കഴിയും ” എന്ന കുറിപ്പോടൊയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ വെച്ചിരിക്കുന്നത്.
#WacoalKnowsBreast എന്ന ഹാഷ്ടാഗോടെ വാകോള്‍ ഇന്ത്യ എന്ന അടിവസ്ത്ര നിര്‍മ്മാതാക്കളാണ് ഈ പരസ്യം നിര്‍മ്മിച്ചത്. കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജിനറി ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാര്‍ബുദ് ബോധവത്ക്കരണ വീഡിയോ ആണിത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.