കുടുംബാംഗങ്ങളുമൊത്ത് നമ്മൾ അവധിക്കാലം ചിലവിടാനായി ചിലപ്പോഴൊക്കെ യാത്രകൾ പോകാറുണ്ട്. അത്തരത്തിലുള്ള യാത്രകൾ എപ്പോഴും നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നതാണ്.
പ്രത്യേകിച്ച് കുട്ടികൾക്ക്. കുഞ്ഞു കുട്ടികളെ കൊണ്ട് യാത്ര പോകുമ്പോൾ അച്ഛനമ്മമാർ അത്യധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കുഞ്ഞിനെയും കൊണ്ട് അത്തരമൊരു ഉല്ലാസ യാത്ര പോയ അമ്മയാണ് ഇന്ന് സൊഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആകുന്നത്.
മെറിഡിത്ത് ബാർന്യാക് എന്ന സ്ത്രീ തന്റെ കുഞ്ഞും മറ്റ് കുടുംബാംഗങ്ങളുമൊത്ത് ഫ്ലോറിഡയിലെ ഡിസ്നിലാൻഡിൽ അവധി ആഘോഷിക്കുന്നതിനു പോയതാണ്. അവിടെയെത്തി മെറിഡിത്ത് ഒരു റെെഡിൽ തന്റെ കെെകുഞ്ഞിനെയും കൊണ്ട് കയറി.
ഒരു റൈഡ് ആസ്വദിക്കുന്നതിനിടയിൽ ഇവർ തന്റെ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനു മുലയൂട്ടി. ഇവരുടെ തന്നെ കുടുംബാംഗമായ ജൊവാന എന്നയാൾ മെറിഡിത്ത് കുട്ടിക്ക് പാൽ കൊടുക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
“ഈ ഡിസ്നി റൈഡിലും എന്റെ കസിൻ മെറിഡിത്ത് ബാർന്യാക് ഒരു സമ്പൂർണ്ണ അമ്മയാണ്” എന്ന കുറിപ്പോടെയാണ് ജൊവാന ചിത്രം പങ്കുവെച്ചത്. പിന്നാലെ വലിയ വിമർശനമാണ് ഇവർക്കെതിരെ ഉയർന്നത്.
വെെറലാകാൻ വേണ്ടി ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നും ഇത് കുഞ്ഞിന്റെ ജീവനു പോലും ഭീഷണി ഉയർത്തുന്നതാണെന്നും ആളുകൾ പറഞ്ഞു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.