കുഞ്ഞുങ്ങൾക്ക് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് മുലപ്പാൽ. ബൗദ്ധികവും മാനസികവുമായ കുഞ്ഞുങ്ങളുടെ വളർച്ചക്ക് മുലപ്പാൽ സഹായിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മുലപ്പാലിൽ നിന്ന് സോപ്പും സൗന്ദര്യ വസ്തുക്കളും നിർമിക്കാമെന്ന് കേട്ടാൽ ഞെട്ടി പോകില്ലേ.
സംഗതി സത്യമാണ്. മുലപ്പാൽ ഉപയോഗിച്ച് സോപ്പുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ യുവതി.
ബ്രിട്നി എഡ്ഡി എന്ന സ്ത്രീയാണ് തന്റെ മുലപ്പാൽ ഉപയോഗിച്ച് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ നിർമ്മിക്കാമെന്ന് തെളിയിച്ചത്. മാമ്മാസ് മാജിക് മിൽക്ക് എന്നാണ് യുവതിയുടെ ബ്രാന്റിന്റെ പേര്.
ഇൻസ്റ്റാഗ്രാം പേജിൽ യുവതി മുലപ്പാൽ ഉപയോഗിച്ച് നിർമിച്ച ഉത്പന്നങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരിക്കൽ താൻ മുലപ്പാൽ ശേഖരിച്ച് ഫ്രിഡ്ജിൽ വെച്ചു. എന്നാൽ തന്റെ ഭർത്താവ് ഫ്രിഡ്ജ് ഓണാക്കാൻ മറന്നുപോയി. പിന്നീട്, ഫ്രിഡ്ജ് തുറന്നപ്പോൾ പാല് നശിച്ചു പോയതായി കണ്ടെത്തി.
അത് പാഴാക്കരുതെന്ന് കരുതി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള ശ്രമം നടത്തി. ആ പരീക്ഷണം പക്ഷേ വിജയിക്കുകയും സ്വന്തമായി ഒരു ബ്രാൻഡ് തന്നെ ആരംഭിക്കുവാൻ അവരെ സഹായിക്കുകയും ചെയ്തു. യുവതിയുടെ ഇൻസ്റ്റാഗ്രാം പേജ്.