മുലപ്പാലിൽ നിന്ന് ഐസ്ക്രിം ഉണ്ടാക്കിയത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ മുലപ്പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കുന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ജോലിക്ക് പോകുന്ന അമ്മമാർ മുലപ്പാൽ സ്റ്റോർ ചെയ്ത് വയ്ക്കാറുണ്ച്. ചില അമ്മമാർ ആകട്ടെ തന്റെ കുഞ്ഞിനു മാത്രമല്ല മറ്റ് കുഞ്ഞുങ്ങൾക്കും തന്റെ പാൽ ശേഖരിച്ച് അവർക്ക് നൽകാറുണ്ട്.
അങ്ങനെ ചെയ്യുന്പോൾ ചില സമയങ്ങളിൽ അതിന്റെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ് പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആ പാൽ കളയുകയാകും പതിവ്. എന്നാൽ ഡേറ്റ് കഴിഞ്ഞ പാൽ കളയണ്ട, അതിൽ നിന്ന് സോപ്പും മറ്റ് ഉത്പന്നങ്ങളും ഉണ്ടാക്കാമെന്നാണ് ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയായ ടെയ്ലർ റോബിൻസൺ പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോ ടെയ്ലർ പങ്കുവച്ചിട്ടുണ്ട്. എങ്ങനെയാണ് മുലപ്പാൽ ഇവർ വിവിധ ഉത്പന്നങ്ങൾ ആക്കി മാറ്റുന്നത് എന്ന് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. തന്റെ ഉത്പന്നങ്ങൾ ഉപയോഗിച്ച ശേഷം ആളുകൾ വളരേ നല്ല അഭിപ്രായമാണ് നൽകുന്നതെന്ന് ടെയലർ പറഞ്ഞു. ഡേറ്റ് കഴിഞ്ഞ മുലപ്പാൽ അമ്മമാർ ഇവർക്ക് അയച്ച് കൊടുക്കുന്നു. അതിൽ നിന്നാണ് താൻ സോപ്പ് ഉൾപ്പെടെയുള്ളവ നിർമിക്കുന്നതെന്നും ഇവർ പറഞ്ഞു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഐസ്ക്രീമിന് ശഏഷം വീണ്ടുമൊരു മുലപാൽ ഉത്പന്നമാണല്ലോ എന്ന് മിക്കവരും കമന്റ് ചെയ്തു. എന്തൊക്കെ കണ്ടാൽ പറ്റുമെന്ന് പറഞ്ഞ വിരുൻമാരും കുറവല്ല. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.