പാലക്കാട്: ബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. എൽഡിഎഫ് യോഗത്തിൽ സിപിഐയും ആർജെഡിയും നിലപാട് മറന്നെന്നും മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ അവർക്ക് നട്ടെല്ലില്ലെന്നും ചെന്നിത്തല പറഞ്ഞു.
എക്സൈസ് മന്ത്രി ഒയാസിസ് കന്പനിയുടെ പിആർഒ ആയി മാറിയിരിക്കുന്നു. മദ്യക്കന്പനി കൊണ്ടുവരാൻ എക്സൈസ് മന്ത്രിക്ക് വാശിയാണ്. എക്സൈസ് മന്ത്രിയെ കന്പനി കാണേണ്ട പോലെ കണ്ടോയെന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പാലക്കാട് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ബ്രൂവറിയിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും മന്ത്രിസഭയെ ഹൈജാക്ക് ചെയ്ത് മദ്യനയം മാറ്റിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.